കഴിഞ്ഞ ദിവസമാണ് അതുല്യ അമ്മയാകാൻ പോകുന്ന വാര്‍ത്ത ഭര്‍ത്താവ് ദിലീപൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടത്. ഈ സന്തോഷവാര്‍ത്ത പറയാൻ പറ്റിയ സമയം ഇതാണെന്ന് തോന്നുന്നു എന്ന ക്യാപ്ഷ്യനോടെ, ”ഞാനും അതുല്യയും ഞങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാൻ ഒരുങ്ങുന്നു, ഈ ഫെബ്രുവരിയില്‍ ബേബി എത്തും…” എന്നാണ് ദിലീപൻ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞത്.
തമിഴ് കവിയും, ഗാനരചയിതാവുമായ പുലവര്‍ പുലമൈപ്പിത്തന്റെ ചെറുമകൻ ആണ് ദിലീപൻ പുഗഴേന്തി. ദിലീപൻ പുഗഴേന്തിയുടെ ‘യേവൻ’ ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ‘സാഗാവരം’ എന്ന പുതിയ ചിത്രം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ‘ആന്റണി’ നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രണ്ട് ചിത്രങ്ങളും അടുത്ത വര്‍ഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ പാൻ ഇന്ത്യ ചിത്രങ്ങളായി പുറത്തിറങ്ങും.