Thursday, April 25, 2024
HomeCinemaകോടതിയിലേക്ക് മോഹൻലാല്‍; 'നേര്' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

കോടതിയിലേക്ക് മോഹൻലാല്‍; ‘നേര്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മോഹൻലാല്‍ നായകനായി എത്തുന്ന ‘നേര്’ സിനിമയുടെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. വക്കീല്‍ വേഷത്തിലുള്ള മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 21 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധര്‍വ്വൻ എന്നീ സിനിമകളില്‍ വക്കീല്‍ വേഷത്തില്‍ തിളങ്ങിയ നടിയാണ് ശാന്തി മായദേവി യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ അഭിഭാഷകയാണ്.

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായഗ്രഹണം. വിഷ്ണു ശ്യാം ചിത്രത്തിന് സംഗീത സംവിധാനവും ഒരുക്കുന്നു. എപ്പോഴും മലയാളികള്‍ക്ക് ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്ന മോഹൻ ലാല്‍- ജീത്തു ജോസഫ്
കൂട്ടുക്കെട്ടില്‍ പിറക്കുന്ന കോര്‍ട്ട് റൂം ഡ്രാമയായ നേരിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular