Saturday, April 20, 2024
HomeIndiaനൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യ പ്രതാപ കാലത്തേക്ക് മടങ്ങുന്നു; മഥുരയിലെയും വരണാസിയിലെയും വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന്...

നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യ പ്രതാപ കാലത്തേക്ക് മടങ്ങുന്നു; മഥുരയിലെയും വരണാസിയിലെയും വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി

ഡെറാഡൂൺ : രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിലെ വികസനപ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേദാർനാഥിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ മഥുരയിലെയും, വരണാസിയിലെയും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. ഇരു നഗരങ്ങളുടെയും പുരോഗതിയ്‌ക്കായി കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരണാസിയിലെ കാശി വിശ്വനാഥ ഇടനാഴി പദ്ധതി വളരെ വേഗത്തിലാണ് മുന്നോട്ട് കുതിയ്‌ക്കുന്നത്. ഇതിനേക്കാൾ വലിയ ഉയരങ്ങൾ കീഴടക്കുകയാണ്  ഇപ്പോൾ രാജ്യത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സമയം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ ദീപോത്സവം ആഘോഷിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യ അതിന്റെ പ്രതാപത്തിലേക്ക് തിരികെ മടങ്ങുകയാണെന്നും പ്രധാനമന്ത്രിവ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular