Thursday, March 28, 2024
HomeKeralaഡിസംബര്‍ ഒന്നു മുതല്‍ വീണ്ടും 22 ശബരിമല സ്പെഷല്‍ ട്രെയിനുകള്‍

ഡിസംബര്‍ ഒന്നു മുതല്‍ വീണ്ടും 22 ശബരിമല സ്പെഷല്‍ ട്രെയിനുകള്‍

കൊല്ലം: ഡിസംബര്‍ ഒന്നു മുതല്‍ 22 ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ കൂടി ഓടിക്കാൻ സൗത്ത് സെൻട്രല്‍ റെയില്‍വേയുടെ തീരുമാനം.
വിജയവാഡ – കോട്ടയം, സെക്കന്ദരാബാദ് – കൊല്ലം റൂട്ടുകളിലാണ് ഈ സര്‍വീസുകള്‍.

വിജയവാഡ – കോട്ടയം റൂട്ടില്‍ ഇരുദിശകളിലുമായി മൂന്ന് ട്രെയിനുകള്‍ വിവിധ ദിവസങ്ങളില്‍ 16 സര്‍വീസുകള്‍ നടത്തും. സെക്കന്ദരാബാദ് – കൊല്ലം – സെക്കന്ദരാബാദ് റൂട്ടില്‍ ആറ് സര്‍വീസുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഉത്സവകാല സ്പെഷല്‍ ആയതിനാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ആയിരിക്കും ഈടാക്കുക. റിസര്‍വേഷൻ ആരംഭിച്ചു. എല്ലാ ക്ലാസുകളിലുമുള്ള കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular