Connect with us
Malayali Express

Malayali Express

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി 15ന് കോണ്‍ക്ലേവ്; ആഗോള ബാങ്കുകളും ഏജന്‍സികളും പങ്കെടുക്കും

KERALA

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി 15ന് കോണ്‍ക്ലേവ്; ആഗോള ബാങ്കുകളും ഏജന്‍സികളും പങ്കെടുക്കും

Published

on

പ്രളയാനന്തര പുനര്‍നര്‍ിമ്മാണത്തിനായി 15-ാം തീയതി സര്‍ക്കാര്‍ വികസന സംഗമം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍ നിര്‍മ്മാണത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം മതിയാകില്ല. തുടര്‍ന്നും രാജ്യസന്തര സഹായം ആവശ്യമാണ്. അതിനാലാണ് ഡവലപ്പ്മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ കൂടുതല്‍ ഏജന്‍സികളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലോക ബാങ്കുമായി നടത്തിയ ചര്‍ച്ചയില്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വികസന വായ്പ ലഭ്യമാക്കാമെന്ന് അവര്‍ അറിയിച്ചു. അതിന്റെ ആദ്യഘഡു സഹായം നല്‍കാന്‍ ഇതിനകം തന്നെ ലോകബാങ്ക് തീരുമാനമെടുത്തിട്ടുണ്ട്. ഈ തുക പ്രധാനമായും തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം, ജലശുദ്ധീകരണം, സാനിറ്റേഷന്‍, സുസ്ഥിര വികസനം എന്നിവയ്ക്കായി ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തകര്‍ന്ന റോഡുകളുടെ നിലവാരം ഉറപ്പാക്കി പുനനിര്‍മ്മിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതിനായി ജര്‍മ്മന്‍ ബാങ്കില്‍ നിന്ന് 1400 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ തുക കണക്കിലെടുക്കുമ്പോള്‍ അതിനായി ഇപ്പോള്‍ ലഭിക്കുന്ന തുക മാത്രം പോര. ഇതിന് മുന്നോടിയായി ലോക ബാങ്കിന്റെ ഇന്ത്യന്‍ ഡയറക്ടറുടെ സംഘവുമായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ചര്‍ച്ച നടത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചര്‍ച്ച നടത്തിയത്.

തിരുവനന്തപുരത്ത് നടക്കുന്ന ഡവലപ്മെന്റ് കോണ്‍ക്ലേവില്‍ പരമാവധി ഏജന്‍സികളെ പങ്കെടുപ്പിക്കും. സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ കോണ്‍€േവില്‍ അവതരിപ്പിച്ച് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോകബാങ്ക്, ഡവലപ്പ്മെന്റ് ബാങ്ക്, കെ.എസ്.ഡബ്ല്യു ബാങ്ക്, ജപ്പാന്‍ ഏജന്‍സിയായ ജെയ്ക, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡവലപ്പ്മെന്റ്, ഡവലപ്പ്മെന്റ് ഏജന്‍സി തുടങ്ങിയവ കോണ്‍€േവില്‍ പങ്കെടുക്കും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News