Thursday, March 28, 2024
HomeKeralaസൂര്യകുമാര്‍ യാദവിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവര്‍ത്തകര്‍

സൂര്യകുമാര്‍ യാദവിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവര്‍ത്തകര്‍

വിശാഖപട്ടണം: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്ബരക്ക് മുന്നോടിയായി ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവര്‍ത്തകര്‍!.

വാര്‍ത്ത ഏജൻസികളായ പി.ടി.ഐയുടെയും എ.എൻ.ഐയുടെയും പ്രതിനിധികളാണ് എത്തിയത്. ഇതുകണ്ട് അമ്ബരന്ന സൂര്യകുമാര്‍, നിങ്ങള്‍ രണ്ടുപേര്‍ മാത്രമാണോ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകരോട് പുഞ്ചിരിയോടെ ചോദിക്കുകയും ചെയ്തു. വാര്‍ത്ത സമ്മേളനം നാല് മിനിറ്റ് മാത്രമാണ് നീണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാര്‍ത്ത സമ്മേളനങ്ങള്‍ക്ക് 15 മിനിറ്റാണ് അനുവദിക്കാറുള്ളത്. ഉച്ചക്ക് ആസ്‌ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്‌ഡിന്റെ വാര്‍ത്ത സമ്മേളനവും നിശ്ചയിച്ചിരുന്നെങ്കിലും അത് ഉപേക്ഷിച്ചു.

ലോകകപ്പില്‍ ഇന്ത്യയുടെ വാര്‍ത്ത സമ്മേളനത്തില്‍ 100ലധികം മാധ്യമപ്രവര്‍ത്തകരാണ് എത്തിയിരുന്നത്. സെമിഫൈനലിനും ഫൈനലിനും തൊട്ടുമുമ്ബുള്ള വാര്‍ത്ത സമ്മേളനങ്ങളില്‍ ഇത് 200കടന്നിരുന്നു. ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. വൈകീട്ട് ഏഴിനാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി 20 മത്സരം ആരംഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular