Connect with us
Malayali Express

Malayali Express

കാണാതായ 57 കാരനെ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായി സ്ഥിരീകരണം

LATEST NEWS

കാണാതായ 57 കാരനെ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായി സ്ഥിരീകരണം

Published

on

ന്യൂയോര്‍ക്ക്: കാണാതായ 57 കാരനെ വളര്‍ത്തുനായക്കള്‍ കൊന്നു തിന്നതായി പോലീസ് കണ്ടെത്തി. ന്യൂയോര്‍ക്കില്‍ ഫ്രെഡി എന്നയാളെയാണ് കഴിഞ്ഞ മാസം മുതല്‍ കാണാതായത്. അന്വേഷണത്തില്‍ വളര്‍ത്തുനായകള്‍ ഇയാളെ ഭക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തി. മുന്‍പ് ഫ്രെഡിയുടെ വീട്ടിലുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കള്‍ ചേര്‍ന്ന് കൊന്നുതിന്നിരുന്നു.

കഴിഞ്ഞമാസമാണ് യുഎസിലെ ടെക്‌സാസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെ കാണാതായത്. ഫ്രെഡിയും 18 നായകളും മാത്രമാണ് ഇവിടെ താമസം. എന്നാല്‍ ഇടയ്‌ക്കൊന്ന് പുറത്ത് പോവുന്ന ഫ്രെഡിയെ ദിവസങ്ങളോളം കാണാതായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലും പരിസരത്തും പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായകള്‍ സമ്മതിച്ചില്ല. വീട്ടുവളപ്പിലേക്ക് ബന്ധുക്കളെയും വളര്‍ത്തുനായക്കള്‍ അടുപ്പിച്ചില്ല. തുടര്‍ന്നാണ് വളര്‍ത്തുനായക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തില്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് മനുഷ്യന്റെ തലമുടിയും, ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. കൂടാതെ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ നിന്ന് എല്ലു കഷ്ണങ്ങളും കണ്ടെടുത്തു. ഇവയെല്ലാം അന്വേഷണ സംഘം ശേഖരിച്ച്‌ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഡിഎന്‍എ റിപ്പോര്‍ട്ടില്‍ മനുഷ്യ എല്ലുകളാണെന്ന് തെളിഞ്ഞതോടെ ഫ്രെഡിയുടെ കൊലപാതകികള്‍ വളര്‍ത്തുനായകള്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.

Continue Reading

Latest News