Connect with us
Malayali Express

Malayali Express

കേന്ദ്രസർക്കാർ പദ്ധതികളുടെ ഹിന്ദിയിലുള്ള പേരിനെതിരെ കനിമൊഴി

INDIA

കേന്ദ്രസർക്കാർ പദ്ധതികളുടെ ഹിന്ദിയിലുള്ള പേരിനെതിരെ കനിമൊഴി

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഹിന്ദിയിലുള്ള പേരിനെതിരെ ഡി.എം.കെ.എം.പി കനിമൊഴി. എല്ലാ പദ്ധതികള്‍ക്കും ഹിന്ദിയിലാണ് പേര് കൊടുക്കുന്നത്. സാധാരണക്കാരായ ഗ്രാമീണര്‍ എങ്ങനെ ഇത്‌ മനസിലാക്കുമെന്നും കനിമൊഴി ലോക്സഭയില്‍ ചോദിച്ചു.

തൂത്തുക്കുടിയില്‍ ‘പ്രധാന്‍മന്ത്രി സഡക് യോജന’ എന്ന പദ്ധതിയെക്കുറിച്ച്‌ ഹിന്ദിയില്‍ എഴുതിയ ബോര്‍ഡ് കണ്ടിട്ട്‌ തനിക്ക് പോലും അത് മനസിലായിട്ടില്ലെന്നും കനിമൊഴി വിമര്‍ശിച്ചു.

‘നരേന്ദ്രമോദി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും പേര്‌ ഹിന്ദിയിലാണ് നാമകരണം ചെയ്യുന്നത്. എന്റെ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള വ്യക്തി ഇത് എന്താണെന്നാണ് മനസിലാക്കുക. തൂത്തുക്കുടിയില്‍ പ്രധാനമന്ത്രിയുടെ സഡക് യോജന എന്ന ബോര്‍ഡ് കണ്ടു. എന്താണെന്ന് എനിക്ക് മനസിലായില്ല.’ – കനിമൊഴി പറഞ്ഞു.

Continue Reading

Latest News