Connect with us
Malayali Express

Malayali Express

വിദ്യാർഥിനിയെ അരുംകൊല ചെയ്ത അഭയാർഥിക്ക് ജീവപര്യന്തം

EUROPE

വിദ്യാർഥിനിയെ അരുംകൊല ചെയ്ത അഭയാർഥിക്ക് ജീവപര്യന്തം

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : വിദ്യാർഥിനിയായ സൂസന്നായെ (14) പീഡിപ്പിച്ചശേഷം അരുംകൊല ചെയ്ത ഇറാഖിൽ നിന്നുള്ള അഭയാർഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. കഴിഞ്ഞ മേയിലായിരുന്നു സംഭവം. അലിബാസർ എന്ന ഇരുപത്തിരണ്ടുകാരനാണ് വിസ്ബാഡൻ ജില്ലാ കോടതിയിൽ നിന്ന് ശിക്ഷ ഏറ്റു വാങ്ങിയത്. പ്രതി കുറ്റം ചെയ്തതെന്നു തെളിഞ്ഞതായി ജഡ്ജി വിധിയിൽ പറഞ്ഞു.

അലിബാസർ കുറഞ്ഞത് 15 വർഷം ജയിൽ വാസം അനുഭവിക്കണമെന്ന് കോടതിവിധിയിൽ വ്യക്തമാക്കി. ലൈംഗിക സംതൃപ്തിക്ക് വേണ്ടി നടത്തിയ ഒരു കൊലയാണിതെന്നു കോടതി പറഞ്ഞു. പ്രതി മാപ്പർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അലിബാസർ കോടതിയിൽ കുറ്റം നിഷേധിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ജർമനിയിലെത്തിയ അഭയാർഥികൾ അക്രമികളാകുന്നതിൽ ജർമൻ ജനതക്ക് കടുത്ത അമർഷമുണ്ട്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News