Connect with us
Malayali Express

Malayali Express

ജർമൻ പൊലീസ് നാലായിരം വ്യാജ വീസ പിടികൂടി

EUROPE

ജർമൻ പൊലീസ് നാലായിരം വ്യാജ വീസ പിടികൂടി

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : 2018–ൽ ജർമനിയിൽ പ്രവേശിക്കുന്നതിനായി എത്തിയ യാത്രക്കാരിൽ നാലായിരം പേർ വ്യാജ വീസാക്കാരായിരുന്നുവെന്ന് ജർമൻ ആഭ്യന്തര വകുപ്പിന്റെ വെളിപ്പെടുത്തൽ. പിടികൂടിയ യാത്രക്കാരിൽ 808 പേരെ ഉടനടി സ്വദേശത്തേക്ക് തിരിച്ചയച്ചു. ഇറാൻ, ഇറാഖ്, ടർക്കി, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നള്ളവരെയാണ് ജർമൻ പൊലീസ് പിടികൂടിയത്.

ജർമൻ അതിർത്തികളിലും എയർപോർട്ടുകളിലും ട്രെയിനുകളിലും നടത്തിയ പരിശോധനയിലാണ് അനധികൃത കുടിയേറ്റക്കാരെ പൊലീസ് വലയിലാക്കിയത്. വ്യാജന്മാർ 2017–നെക്കാൾ 2018 ൽ പതിനഞ്ച് ശതമാനം വർദ്ധിച്ചതായാണ് കണക്ക്.

ജർമനിയിൽ വ്യാജന്മാരെ എത്തിക്കാൻ ഏജന്റുമാർ പണം വാങ്ങി പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News