Thursday, April 25, 2024
HomeKeralaമുത്തൂറ്റ് എം.ജോര്‍ജ് എക്‌സലൻസ് അവാര്‍ഡ് വിതരണം

മുത്തൂറ്റ് എം.ജോര്‍ജ് എക്‌സലൻസ് അവാര്‍ഡ് വിതരണം

തിരുവനന്തപുരം: ജില്ലയിലെ 64 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള 128 വിദ്യാര്‍ത്ഥികള്‍ക്ക് മുത്തൂറ്റ് ഫിനാൻസ് മുത്തൂറ്റ് എം.ജോര്‍ജ് എക്‌സലൻസ് അവാര്‍ഡ് നല്‍കി.

പദ്ധതിയുടെ ഭാഗമായി ഈ അദ്ധ്യയന വര്‍ഷം മുത്തൂറ്റ് ഫിനാൻസ് 31,59,000 രൂപ ബഡ്ജറ്റില്‍ വകയിരുത്തി. 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോയ്‌ക്കൊപ്പം 3000 രൂപ ക്യാഷ് പ്രൈസ് നല്‍കി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മി ബായി അയ്യങ്കാളി ഹാളില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാൻ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു.

സാഹിത്യകാരൻ ഡോ.ജോര്‍ജ് ഓണക്കൂര്‍, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഐ.ഐ.ടി.ഡി മുൻ ഡയറക്ടര്‍ എൻ.ഐ.ഡി ആൻഡ് ഡയറക്ടര്‍ ജനറല്‍ എ.ടി.ഡി.സി ആൻഡ് ഐ.എ.എം (ഗവ. ഒഫ് ഇന്ത്യ) ഡോ.ഡാര്‍ലി ഉമ്മൻ കോശി , മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്.എം.ജേക്കബ് എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നതിന് മുത്തൂറ്റ് ഫിനാൻസ് നടത്തുന്ന സി.എസ്‌.ആര്‍ പദ്ധതിയാണ് മുത്തൂറ്റ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പദ്ധതിക്കായി മുത്തൂറ്റ് ഫിനാൻസ് രണ്ട് കോടി ചെലവഴിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular