Connect with us
Malayali Express

Malayali Express

മഹാരാജാസ്‌ കോളേജിലെ സ്മാരകത്തിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

KERALA

മഹാരാജാസ്‌ കോളേജിലെ സ്മാരകത്തിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

Published

on

കൊച്ചി: അഭിമന്യു സ്മാരകം കോളേജിനുള്ളില്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി. കോളേജിനകത്ത് പ്രതിമ സ്ഥാപിക്കുന്നതില്‍ ഔദ്യോഗിക നയത്തിന്റെ ഭാഗമാണോയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു.

മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണം എന്ന നിലപാട് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവേര്‍ണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ കഴിയുമോ എന്നും ഹൈക്കോടതി ചോദിച്ചു.

ക്യാമ്പസിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്ന് ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.

Continue Reading

Latest News