Connect with us
Malayali Express

Malayali Express

പ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

KERALA

പ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

Published

on

തിരുവനന്തപുരം: പെരുമ്പടം തിരുഹൃദയ ബോയ്സ് ഹോസ്റ്റല്‍ ഡയറക്ടര്‍ ജെറി എന്ന ഫാ. ജോര്‍ജ് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ് സ്വമേധയാ കേസെടുത്തു.

ബാലനീതി നിയമമോ മറ്റു നിയമങ്ങളോ പ്രകാരം പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാത്ത സ്ഥാപനം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ചുപൂട്ടിയതാണ്. ഇവിടെ കുട്ടികളെ താമസിപ്പിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് സ്ഥലം സന്ദര്‍ശിച്ച കമ്മിഷന് ബോധ്യപ്പെട്ടതായി ചെയര്‍മാന്‍ പറഞ്ഞു.

പെരുമ്പടത്തെ ബോയ്സ് ഹോമിന്റെ ഡയറക്ടറായി മൂന്ന് വര്‍ഷം മുന്‍പാണ് ഇദ്ദേഹം ചുമതലയേറ്റത്.ആറു മാസത്തിലേറെയായി വൈദികന്‍ ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. നിസാര കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചിലരെ സ്വന്തം മുറിയിലേക്ക് വിളിച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പീഡനത്തെ എതിര്‍ത്ത ഒരു കുട്ടിയെ ബോയ്സ് ഹോമില്‍നിന്ന് പുറത്താക്കിയിരുന്നു.കുട്ടി രക്ഷിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതിനിടെ ഇന്നലെ കളിക്കാനായി പുറത്തുപോയ ബോയ്സ് ഹോമിലെ കുട്ടികള്‍ വൈകിയെത്തി എന്ന് പറഞ്ഞ് അവരെയും വൈദികന്‍ ക്രൂരമായി ഉപദ്രവിച്ചു. ഇവരും പരാതി ഉന്നയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്.

ഇതിനിടെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാം എന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

Continue Reading

Latest News