Connect with us
Malayali Express

Malayali Express

കര്‍ണാടക സര്‍ക്കാരിലെ പ്രതിസന്ധി-മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച രാജി വച്ചേക്കും

INDIA

കര്‍ണാടക സര്‍ക്കാരിലെ പ്രതിസന്ധി-മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച രാജി വച്ചേക്കും

Published

on

രാജി വച്ച എം.എല്‍.എമാരുമായുള്ള അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നാണ് സൂചന.

മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കില്‍ മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം രാജിവച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. ഒരു തരത്തിലും വിമതരെ അനുനയിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജി തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെ.ഡി.എസും എത്തിയത്. നിലവിലെ വിമത എം.എല്‍.എമാര്‍ക്ക് പുറമെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചതോടെയാണ് പുതിയ തീരുമാനം.ബെംഗളൂരുവിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നീ നേതാക്കളഉമായി ചര്‍ച്ച നടത്തിയിരുന്നു.കെസി വേണുഗോപാല്‍, ദിനേശ് ഗുണ്ട്‌റാവു തുടങ്ങിയവരും പങ്കെടുത്തു.

നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്നതാണ് നല്ലതെന്ന വികാരമാണ് ഇപ്പോഴുള്ളത്. കൂടുതല്‍. എം.എല്‍.എമാര്‍ രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങളും പുതിയ തീരുമാനത്തിലേക്ക് നയിക്കാന്‍ ഇടയാക്കി.

Continue Reading

Latest News