Saturday, April 20, 2024
HomeCinemaവിൻസിയുടെ മേക്കോവര്‍; ഞെട്ടി ആരാധകര്‍

വിൻസിയുടെ മേക്കോവര്‍; ഞെട്ടി ആരാധകര്‍

പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങളുമായി ഗ്ളാമര്‍ ലുക്കില്‍ വിൻസി അലോഷ്യസ്. വിൻസിയുടെ മേക്കോവര്‍ കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍.

സമൂഹ മാധ്യമത്തില്‍ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ടെലിവിഷൻ മേഖലയിലൂടെ കരിയര്‍ ആരംഭിച്ച്‌ സിനിമയില്‍ എത്തിയ നടിയാണ് വിൻസി. 2018 ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ താരമാകുകയും ചെയ്തു. സ്വതസിദ്ധമായ അഭിനയശൈലിയുടെ ഉടമയാണ് വിൻസി. രേഖ സിനിമയിലെ അഭിനയത്തിന് മികച്ച നടി എന്ന സംസ്ഥാന അംഗീകാരം നേടുകയും ചെയ്തു. ഫേസ് ടു ഫേസ് ലെസ് ആണ് വിൻസി നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. പഴഞ്ചൻ പ്രണയം, മാരിവില്ലിൻ ഗോപുരങ്ങള്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular