Saturday, April 20, 2024
HomeKeralaതിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയില്‍ അര്‍ഷാദ് (19) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് വെെകിട്ടായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

സംഭവത്തില്‍ പ്രതികളിലൊരാളെ പിടികൂടിയിട്ടുണ്ട്. കരിമഠം സ്വദേശിയായ ധനുഷിനെയാണ് (18) പിടികൂടിയത്. മറ്റുള്ള പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുൻ വെെരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ധനുഷ് ഒഴികെ മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular