Connect with us
Malayali Express

Malayali Express

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി പുതിയ വിവാദം

INDIA

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി പുതിയ വിവാദം

Published

on

ഇപ്പോള്‍ മുന്‍നിര സീറ്റാണ് പ്രശ്‌നം

രാഹൂലിനു മുന്‍ നിര സീറ്റ് വേണോ?

ആദിത്യവര്‍മ

ലോക്‌സഭ സീറ്റില്‍ തകര്‍ന്നടിഞ്ഞ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പുതിയ വിവാദം സൃഷ്ടിക്കുന്നു. രാഹുല്‍ഗാന്ധിക്കു മുന്‍നിര സീറ്റ് ചോദിച്ചതും അതു നിഷേധിച്ചതുമാണ് വിവാദം.എന്നാല്‍ സീറ്റ്‌ചോദിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.


ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി പുതിയ വിവാദം. രാഹുല്‍ ഗാന്ധിക്ക് വേണ്ടി പാര്‍ലമെന്റിലെ മുന്‍ നിരയില്‍ സീറ്റ് ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ നിഷേധിച്ചെന്നുമാണ് ആരോപണം. എന്നാല്‍ സീറ്റ് ആവശ്യപ്പെട്ടെന്ന കാര്യം ശരിയല്ലെന്നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്.


സോണിയാ ഗാന്ധിക്കൊപ്പം മുന്‍നിരയിലായിരുന്നു ഇത് വരെ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം. പുതിയ ക്രമപ്രകാരം ലോക്‌സഭാ കക്ഷിനേതാവ് അതിര്‍ രഞ്ജന്‍ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആണ് ഇരിപ്പിടം ഉള്ളത് . രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുന്‍നിരയില്‍ കോണ്‍ഗ്രസ് ഇരിപ്പിടം ആവശ്യപ്പെട്ടെന്നും അത് സര്‍ക്കാര്‍ നിഷേധിച്ചെന്നും വാര്‍ത്തയായതോടെ അങ്ങനെ ഒന്നില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.


അതെസമയം നാല് സീറ്റ് കോണ്‍ഗ്രസ് മുന്‍നിരയില്‍ ആവശ്യപ്പെട്ടിരുന്നു എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ളവര്‍ സമ്മതിക്കുന്നുണ്ട്. യുപിഎ അധ്യക്ഷനും കക്ഷിനേതാക്കള്‍ക്കുമായാണ് ഇരിപ്പിടം ആവശ്യപ്പെട്ടത്. നാല് സീറ്റ് അനുവദിച്ചിരുന്നെങ്കില്‍ മുന്‍നിരയില്‍ തന്നെ രാഹുല്‍ ഇരുന്നേനെ എന്നും ഇവര്‍ സമ്മതിക്കുന്നു.

Continue Reading

Latest News