Connect with us
Malayali Express

Malayali Express

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ലോറിഡയിൽ പൗരസ്വീകരണം; ഒരുക്കങ്ങൾ പൂർത്തിയായി

USA

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ലോറിഡയിൽ പൗരസ്വീകരണം; ഒരുക്കങ്ങൾ പൂർത്തിയായി

Published

on

സൗത്ത് ഫ്ലോറിഡ: ഓർത്തഡോൿസ് മലങ്കര സഭയുടെ പരമാധ്യക്ഷൻ  പരിശുദ്ധ ബസേലിയോസ് മർതോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ലോറിഡ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചിൽ  നൽകുന്ന പൗരസ്വീകരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി മാത്യു വർഗീസ് , ട്രസ്റ്റി എം.വി ചാക്കോ എന്നിവർ അറിയിച്ചു.

ജൂലൈ 15 ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും.ഏഴു മണിക്ക് പൊതുസമ്മേളനം നടക്കും.തുടർന്ന്  8 .30 ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

 സ്വീകരണസമ്മേളനം വൻവിജയമാക്കാൻ ഇടവക വികാരി ഫാ: ഡോ. ജോയ് പൈങ്ങോലിൽ , അസി: വികാരി ഫാ: ഡോ.ജേക്കബ് മാത്യു, ഫാ: ഫിലിപ്പോസ് സ്കറിയ  കമ്മിറ്റി അംഗങ്ങളായ ഏലിയാസ് പി.എ , വിജയൻ തോമസ്, തോമസ് ചെറിയാൻ , വിൻറ്റു മാമൻ, ജെസ്സിക്ക അലക്സാണ്ടർ, സി.ഡി ജോസഫ് എന്നിവരും ഉൾപ്പെടുന്ന കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് : മാത്യു വർഗീസ് – 954 234 1201 , എം. വി ചാക്കോ -954 401 6775 

Continue Reading

Latest News