Connect with us
Malayali Express

Malayali Express

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

GULF

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

Published

on

ജിദ്ദ : സൗദിയിലേക്ക് ഹൂതികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച്‌ തൊടുത്തു വിട്ട ഡ്രോണ്‍ വെടിവച്ചിട്ടു. അറബ് സഖ്യസേനയാണ് ഡ്രോണ്‍ തകര്‍ത്തത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമയോചിത ഇടപെടല്‍മൂലം ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതിയാണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

കഴിഞ്ഞ ദിവസം ചരക്ക് കപ്പല്‍ ലക്ഷ്യമിട്ടു ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമവും അറബ് സഖ്യ സേന പരാജപ്പെടുത്തിയിരുന്നു. ചെങ്കടലിന്റെ തെക്കു ഭാഗത്തു ചരക്ക് കപ്പല്‍ ലക്ഷ്യമിട്ട് അതിവേഗം പോകുന്ന റിമോട്ട് ബോട്ട് കണ്ടെത്തുകയും ഇതു തടയുകയും നശിപ്പിക്കുകയും ചെയ്ത വിവരം സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയാണ് അറിയിച്ചത്.
രാജ്യാന്തര കപ്പല്‍ ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണി ഉയര്‍ത്തി ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഭീകര പ്രവര്‍ത്തനം ആവര്‍ത്തിക്കുകയാണെന്നും . ഇത് നിര്‍വീര്യമാക്കാനുള്ള പ്രതിരോധ നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading

Latest News