Thursday, April 18, 2024
HomeIndiaമറിയക്കുട്ടിക്ക് ഒരു വര്‍ഷത്തെ ക്ഷേമപെൻഷൻ തുക നല്‍കി കെ.ഡി.പി

മറിയക്കുട്ടിക്ക് ഒരു വര്‍ഷത്തെ ക്ഷേമപെൻഷൻ തുക നല്‍കി കെ.ഡി.പി

റവൂര്‍: സര്‍ക്കാറിന്റെ ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതോടെ ഭിക്ഷ യാചിച്ച്‌ തെരുവില്‍ ഇറങ്ങിയ അടിമാലിയിലെ വയോധികയായ മറിയക്കുട്ടിക്ക് മാണി സി.

കാപ്പൻ എം.എല്‍.എയുടെ കെ.ഡി.പി പാര്‍ട്ടി ഒരു വര്‍ഷത്തെ പെൻഷന് തുല്യമായ തുക നല്‍കി സഹായിച്ചു. ശനിയാഴ്ച പറവൂരില്‍ നടന്ന നിയോജകമണ്ഡലം കണ്‍വെൻഷനില്‍ കെ.ഡി.പി സംസ്ഥാന ട്രഷറര്‍ സിബി തോമസ് തുക മറിയക്കുട്ടിക്ക് കൈമാറി. യു.ഡി.എഫ് പറവൂര്‍ നിയോജക മണ്ഡലം ചെയര്‍മാൻ പി.എസ്. രഞ്ജിത്ത്, ഏലിയാസ് മണ്ണപ്പിള്ളി, ജോര്‍ജ്, സുമി ജോസഫ്, റെനി വര്‍ഗീസ്, സന്ധ്യ ചാക്കോച്ചൻ, ലൈബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മറിയക്കുട്ടി നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular