Friday, April 19, 2024
HomeUncategorizedബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രാഷ്‌ട്രീയത്തിലേക്ക്

ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രാഷ്‌ട്രീയത്തിലേക്ക്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രാഷ്‌ട്രീയത്തിലേക്ക്. ഭരണകക്ഷിയായ അവാമി ലീഗില്‍ ഷാക്കിബ് അംഗത്വമെടുത്തു.

ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍.തെരഞ്ഞെടുപ്പില്‍ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്ന് ഷാക്കിബ് മത്സരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞത്.

ക്രിക്കറ്റ് താരമായതിനാല്‍ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഷാക്കിബിന് സ്വാധീനമുണ്ടെന്ന് അവാമി ലീഗ് ജോയിന്റ് സെക്രട്ടറി ബഹാദുദ്ദീന്‍ നസീം പറഞ്ഞു. എന്നാല്‍, പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുളള തീരുമാനത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular