Connect with us
Malayali Express

Malayali Express

ജർമൻ വ്യവസായ ലോകം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

EUROPE

ജർമൻ വ്യവസായ ലോകം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ: ജർമൻ വ്യവസായ ലോകം വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. വിവിധ കമ്പനികളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ പിരിച്ച് വിടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഫോക്സ്‌വാഗൻ ഏഴായിരം പേരെയും, ഫോർഡ് 5400 പേരെയും, ഔഷധ നിർമ്മാണകമ്പനിയായ ബയർ 4500 പേരെയുമാണ് പിരിച്ച് വിടാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

എല്ലാത്തിനും കാരണം മെയിഡ് ഇൻ ജർമനിക്ക് പ്രിയം കുറയുന്നു എന്നതാണ്. ലോക വിപണിയിൽ ജർമൻ ഉൽപന്നങ്ങൾ ചൂടപ്പം പോലെ വിറ്റഴിയാതെ പോകുന്നതും പ്രതിസന്ധിക്ക് മറ്റൊരു കാരണം. പ്രമുഖ ജർമൻ കമ്പനികൾ ജോലി സമയം പകുതിയാക്കാൻ ശ്രിക്കുകയാണ്. തൊഴിലാളികൾക്ക് ഷോർട്ട് ടൈം തൊഴിൽ നടപ്പിലാക്കുകയാണ് അടുത്ത ലക്ഷ്യം. ഇത് അര ലക്ഷത്തോളം തൊഴിലാളികളെ ബാധിക്കും.

2009–ലും ഇതേ പ്രതിസന്ധി ഉണ്ടായിരുന്നു. അന്നു പതിനഞ്ച് ലക്ഷം തൊഴിലാളികളാണ് പകുതി സമയം ജോലി ചെയ്തു കമ്പനികളെ നിലനിർത്തിയത്.

പ്രശ്നത്തിൽ ചാൻസലർ മെർക്കൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News