Thursday, April 25, 2024
HomeKeralaനവകേരള യാത്ര ഇനി മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കും: ഇ.പി.ജയരാജന്‍

നവകേരള യാത്ര ഇനി മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കും: ഇ.പി.ജയരാജന്‍

ണ്ണൂര്‍: നവകേരള സദസ് ബഹിഷ്കരിച്ചാല്‍ നഷ്ടം യുഡിഎഫിനെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പ്രതിപക്ഷം ജനങ്ങളുടേതായി മാറണമെന്നും ജയരാജന്‍ പ്രതികരിച്ചു.
പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചാല്‍ ജനം യുഡിഎഫിനെതിരേ തിരിയും. അത് എല്‍ഡിഎഫിന് അനുകൂലമായ മാറ്റമായി മാറ്റമാകും.

പ്രതിപക്ഷം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ജനവിരുദ്ധമാണ്. കിഫ്ബിയെ തകര്‍ക്കാന്‍ യുഡിഎഫ് ശ്രമിച്ചു. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി, ദേശീയപാത വികസനം, കെ ഫോണ്‍ തുടങ്ങിയവയും തകര്‍ക്കാന്‍ ശ്രമിച്ചെന്നും ജയരാജന്‍ വിമര്‍ശിച്ചു.

കേരളത്തിലെ നവകേരള യാത്ര ഇനി മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular