Thursday, March 28, 2024
HomeKeralaരാജ്യത്ത് മഴക്ക് പിന്നാലെ താപനില കുറയും

രാജ്യത്ത് മഴക്ക് പിന്നാലെ താപനില കുറയും

ദുബൈ: രാജ്യത്താകമാനം കഴിഞ്ഞ ദിവസം പെയ്ത മഴക്ക് പിന്നാലെ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ശനിയാഴ്ച രാജ്യത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കും. എന്നാല്‍, മഴ സാധ്യത കുറവാണ്. രാജ്യത്തെ പരമാവധി താപനില 29-34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14-19 ഡിഗ്രി സെല്‍ഷ്യസും ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 28-32 ഡിഗ്രി സെല്‍ഷ്യസും മലയോര പ്രദേശങ്ങളില്‍ 20-25 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ജബല്‍ ജെയ്സില്‍ 13.9 ഡിഗ്രി സെല്‍ഷ്യസാണ്. തീരപ്രദേശങ്ങളില്‍ ഈര്‍പ്പം 60-85 ശതമാനവും പര്‍വതപ്രദേശങ്ങളില്‍ 50-60 ശതമാനവും ആയിരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular