Connect with us
Malayali Express

Malayali Express

“കുഞ്ഞിരാമന്റെ കുപ്പായം” ജൂലായ് 19-ന്

CINEMA

“കുഞ്ഞിരാമന്റെ കുപ്പായം” ജൂലായ് 19-ന്

Published

on

തലെെവാസൽ വിജയ്,മേജർ രവി,ലിന്റാ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന “കുഞ്ഞിരാമന്റെ കുപ്പായം ” ജൂലായ് പത്തൊമ്പതിന് ടീം സിനിമ തിയ്യേറ്ററിലെത്തിക്കുന്നു.
ശ്രീരാമൻ,പ്രകാശ് പയ്യാനക്കൽ,അശോക് മഹീന്ദ്ര,അലിക്കോയ,ഗിരിധർ,സജിത മഠത്തിൽ,സ്വാതി,ദർശിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ആരാം എന്റർടെെയ്മെന്റ്,സെഞ്ച്വറി വിഷ്വൽ മീഡിയ എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാജൂ നിർവ്വഹിക്കുന്നു.സിദ്ധിഖ് ചേന്ദ മംഗല്ലൂർ,ഹരി പ്രസാദ് കോളേരി എന്നിവർ തിരക്കഥ,സംഭാഷണമെഴുതുന്നു.
പി കെ ഗോപിയുടെ വരികൾക്ക് സിറാജ് സംഗീതം പകരുന്നു.മഖ്ബൂൽ മൺസൂർ,സിതാര ബാലകൃഷ്ണകുമാർ എന്നിവരാണ് ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ മുഹമ്മദ്, പാശ്ചാത്തല സംഗീതം ഡൊമനിക് മാർട്ടിൻ, സൗണ്ട് മിക്സിംഗ് ജിജു ടി ബ്രോസ്, കല-രാജേഷ് കല്പത്തൂർ,മേക്കപ്പ്-ബോബൻ വരാപ്പുഴ, വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്,സ്റ്റിൽസ്-അനിൽ പേരാമ്പ്ര,പരസ്യക്കല-സജീഷ് എം ഡിസെെൻ,എഡിറ്റർ-സഫ്ത്തർ മർവ, അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷെെജു -ആസിഫ് കുറ്റിപ്പുറം,അസിസ്റ്റന്റ് ഡയറക്ടർ-അഖിൽ നാഥ്,നൃത്തം-റജിൻ ജോയ്,അസോസിയേറ്റ് ക്യാമറമാൻ-നാരായണ സ്വാമി,ശ്രീകുമാർ കണ്ണാട്ട്,

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ചെന്താമരാക്ഷൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News