Connect with us
Malayali Express

Malayali Express

മെസിക്കു വിലക്ക് വീഴാന്‍ സാധ്യത

LATEST NEWS

മെസിക്കു വിലക്ക് വീഴാന്‍ സാധ്യത

Published

on

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കു രാജ്യാന്തര ഫുട്ബോളില്‍നിന്നു രണ്ടു വര്‍ഷത്തെ വിലക്ക് ലഭിക്കാന്‍ സാധ്യത. കോപ്പാ അമേരിക്കയില്‍ അഴിമതിയുണ്ടെന്ന തരത്തില്‍ മെസി നടത്തിയ വിമര്‍ശനങ്ങളാണു താരത്തിനു തിരിച്ചടിയായത്. ചിലിക്കെതിരേ നടന്ന മൂന്നാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരത്തിനു ശേഷമായിരുന്നു മെസി ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന് (കോണിബയോള്‍) എതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്്.

ബ്രസീല്‍ കിരീടം നേടാന്‍ വേണ്ടിയാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത് എന്നും മെസി കുറ്റപ്പെടുത്തി. ഇത്തരം അഴിമതികളുടെ ഭാഗമാകാന്‍ താല്പര്യമില്ലാത്തതിനാലാണു മൂന്നാം സ്ഥാനത്തിനായുള്ള മെഡല്‍ വാങ്ങാതിരുന്നത് എന്നും മെസി പറഞ്ഞിരുന്നു. റഫറിയിങ് തീരുമാനങ്ങളും പിച്ച് ഒരുക്കിയതും ഒക്കെ ചൂണ്ടിക്കാണിച്ചായിരുന്നു മെസിയുടെ വിമര്‍ശനം. വിമര്‍ശനങ്ങള്‍ ഗുരുതരമാണെന്നും അഴിമതി ആരോപണം നടത്തിയ മെസിക്കെതിരേ നടപടി വേണമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ബ്രസീല്‍ കോച്ച് ടിറ്റെ ഉള്‍പ്പെടെയുള്ളവര്‍ മെസിയുടെ പ്രസ്താവനയെ അപലപിച്ചു. വിലക്ക് വരുകയാണെങ്കില്‍ മെസിക്കു 2022 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിലും അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കുന്ന അടുത്ത കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും കളിക്കാനാകില്ല.

Continue Reading

Latest News