Connect with us
Malayali Express

Malayali Express

സച്ചിനെ മറികടക്കാന്‍ രോഹിത്

LATEST NEWS

സച്ചിനെ മറികടക്കാന്‍ രോഹിത്

Published

on

ന്യൂസിലന്‍ഡിനെതിരേ അടിച്ചു തകര്‍ത്ത് റണ്ണെടുത്താല്‍ ഇന്ത്യയുടെ രോഹിത് ശര്‍മയ്ക്കു മുന്നില്‍ ഒരു റെക്കോഡ് കൂടി വഴിമാറും. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമെന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡാണു രോഹിത് മറികടക്കാനൊരുങ്ങുന്നത്്. സച്ചിനെ മറികടക്കാന്‍ രോഹിതിന് 27 റണ്‍ കൂടി മതി. ഇന്ത്യ റണ്ണര്‍ അപ്പായ 2003 ലോകകപ്പില്‍ 673 റണ്ണുമായി സടിച്ച സച്ചിന്‍ താരമായിരുന്നു. ഈ ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്നായി രോഹിത് 647 റണ്‍ നേടിക്കഴിഞ്ഞു. ഇന്ന് 53 റണ്ണെടുത്താല്‍ സാധിച്ചാല്‍ ഒരു ലോകകപ്പില്‍ 700 റണ്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാക്കാം.

ഒരു സെഞ്ചുറി കൂടി നേടിയാല്‍ സച്ചിന്റെ ഒരു റെക്കോഡ് കൂടി രോഹിത് സ്വന്തമാക്കും. സച്ചിനും രോഹിതും ആറു സെഞ്ചുറികള്‍ വീതം നേടി. സച്ചിന്‍ ആറു ലോകകപ്പുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. രോഹിത് രണ്ട് ലോകകപ്പുകളിലായാണ് ആറു സെഞ്ചുറികള്‍ നേടിയത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നാല് സെഞ്ചുറികളുമായി പിന്നിലുണ്ട്.

ഇംഗ്ലണ്ടിനെതിരായ സെമിയിലും ഫൈനലിലും സെഞ്ചുറിയടിച്ചാല്‍ വാര്‍ണറിനു സച്ചിനൊപ്പമെത്താം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ മറികടന്ന് രോഹിത് സ്വന്തമാക്കിയിരുന്നു. ഒരു ലോകകപ്പില്‍ 600 റണ്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിനു സ്വന്തമാണ്. രോഹിത് തന്റെ റെക്കോഡുകള്‍ മറികടക്കുന്നതില്‍ പരിഭവമില്ലെന്നു സച്ചിന്‍ ട്വീറ്റ് ചെയ്തു. രോഹിത് ബാറ്റ് ചെയ്യുകയല്ല; കളിക്കളത്തില്‍ കവിതയെഴുതുകയാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ട്വീറ്റ് ചെയ്തു.

Continue Reading

Latest News