Connect with us
Malayali Express

Malayali Express

ബിഎംഡബ്ല്യു സിഇഒ ക്രൂഗർ പടിയിറങ്ങുന്നു

EUROPE

ബിഎംഡബ്ല്യു സിഇഒ ക്രൂഗർ പടിയിറങ്ങുന്നു

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : പ്രസിദ്ധ കാർ നിർമാണ കമ്പനിയായ ബിഎംഡബ്യു സിഇഒ ഹരാൾഡ് ക്രൂഗർ കമ്പനിയിൽ നിന്ന് 2020 ഏപ്രിലിൽ പടിയിറങ്ങുന്നു. 2015ൽ കമ്പനിയുടെ തലപ്പത്ത് എത്തിയ ക്രൂഗറുടെ ജോലിയുടെ കാലാവധി നീട്ടാൻ കമ്പനി തയാറാകാത്തതാണ് ഈ പടിയിറക്കത്തിനു കാരണം. കമ്പനി മാനേജ്മെന്റുമായി ക്രൂഗറുടെ അഭിപ്രായ വ്യത്യാസമാണ് പുറത്താക്കലിനു പിന്നിലെന്നും സൂചനയുണ്ട്.

എൻജിനിയറിങ് ബിരുദധാരിയായ ക്രൂഗർ കഴിഞ്ഞ 27 വർഷമായി കമ്പനിക്കുവേണ്ടി പണിയെടുക്കുകയായിരുന്നു. ബിഎംഡബ്ല്യു പുതിയ ഇലക്ട്രോ കാർ അദ്ദേഹം കഴിഞ്ഞ മാസമാണ് ലോകവിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ നാലു വർഷം ലോകമെമ്പാടും ബിഎംഡബ്ല്യു വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി റിപ്പോർട്ടില്ല.

ഒളിവർ സിപ്പസ് (55) പുതിയ കമ്പനി മേധാവിയായി 2020 മേയിൽ അധികാരമേൽക്കും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News