Connect with us
Malayali Express

Malayali Express

വിരാട് കോഹ്ലിക്ക് ഭീഷണിയായി രോഹിത് ശര്‍മ

LATEST NEWS

വിരാട് കോഹ്ലിക്ക് ഭീഷണിയായി രോഹിത് ശര്‍മ

Published

on

ഐ.സി.സി. ഏകദിന റാങ്കില്‍ ബാറ്റ്സ്മാന്മാരില്‍ വിരാട് കോഹ്ലിയുടെ ഒന്നാം റാങ്കിനു ഭീഷണി ഉയര്‍ത്തി രോഹിത് ശര്‍മ. ഇന്നലെ പുറത്തുവന്ന പുതിയ പട്ടികയില്‍ കോഹ്ലിക്കു വെറും ആറു പോയിന്റ് മാത്രം പിന്നിലാണ് രോഹിത്.
അഞ്ചു സെഞ്ചുറിയുമായി ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് രോഹിത്തിന് തുണയായത്. ലോകകപ്പില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ നേടിയ കോഹ്ലിക്ക് 891 പോയിന്റും രണ്ടാം സ്ഥാനത്തുള്ള രോഹിതിന് 885 പോയിന്റുമാണുള്ളത്. പാകിസ്താന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്.
ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലന്‍ഡിന്റെ ട്രെന്റ്ബോള്‍ട്ടാണ് രണ്ടാമത്. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതുണ്ട്.

Continue Reading

Latest News