Connect with us
Malayali Express

Malayali Express

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഡിറ്റ ചെയ്ത വീഡിയോ: ആശാ ശരത്

CINEMA

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഡിറ്റ ചെയ്ത വീഡിയോ: ആശാ ശരത്

Published

on

‘എവിടെ’ എന്ന പേരിലുള്ള സിനിമയ്ക്കു വേണ്ടി ചെയ്ത പ്രൊമോഷന്‍ വീഡിയോ എഡിറ്റ് ചെയ്ത ശേഷം ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ പ്രചരിപ്പിച്ചെന്ന് നടി ആശാ ശരത് പറഞ്ഞു. ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് താന്‍ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും ഇതിന്റെ തുടക്കത്തിലും അവസാനവും സിനിമയ്ക്ക് വേണ്ടിയുള്ള പ്രചാരണമാണിതെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും അവര്‍ പറഞ്ഞു.

സിനിമയിലെ കഥാപാത്രമായാണ് താന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ പേര് സക്കറിയ എന്ന് വ്യക്തമായി പറയുന്നുമുണ്ട്. സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും കൂട്ടായി എടുത്ത തീരുമാന പ്രകാരമാണ് വീഡിയോ ചെയ്തത്. ഒരു സ്ത്രീയാണെന്ന കാരണത്താല്‍ നേരിട്ട സൈബര്‍ ആക്രമണമാണിത്. ചിലര്‍ തനിക്കെതിരെ വളരെ മോശമായ വാക്കുകളാണ് ഉപയോഗിച്ചതെന്നും അവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആശാ ശരത് പറഞ്ഞു.

കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന് പറഞ്ഞുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ആഴ്ച സ്വന്തം ഫേസ്ബുക്ക് പേജില്‍ ആശാ ശരത് പോസ്റ്റ് ചെയ്തത്. ആദ്യം പലരും കരുതിയത് വീഡിയോ യഥാര്‍ത്ഥമാണെന്നാണ്. ‘എവിടെ പ്രൊമോഷന്‍ വീഡിയോ’ എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്. അതേസമയം സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകന്‍ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News