Thursday, April 18, 2024
HomeKeralaറോട്ടറി സൗത്തിന്റെ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം

റോട്ടറി സൗത്തിന്റെ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം

കൊച്ചി: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സൗത്തും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി ഭവനരഹിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നു.

മുഴുവൻ അനുമതികളും ലഭിച്ച ആദ്യ 10 വീടുകളുടെ നിര്‍മ്മാണം നാളെ ആരംഭിക്കും. ഗുണഭോക്താക്കളും റോട്ടറി അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വന്തമായി ‌ രണ്ട് സെന്റ് മുതല്‍ ഭൂമിയുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള 50 കുടുംബങ്ങള്‍ക്കാണ് മൂന്ന് കോടി രൂപയുടെ ‘ഉദയകിരണ്‍’ പദ്ധതിയിലൂടെ വീട് നല്‍കുന്നത്. വിധവകള്‍, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക മുൻഗണന നല്‍കിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്.

രണ്ട് കിടപ്പ്മുറികളും, സ്വീകരണമുറിയും, അടുക്കളയും, ശുചിമുറിയും, സിറ്റ് ഔട്ടും അടങ്ങുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തീര്‍ത്ത വീടുകളാണ് നല്‍കുന്നത്. 460 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഒരു വീടിന്റെ നിര്‍മ്മാണച്ചിലവ് ആറ് ലക്ഷം രൂപയാണ്.

അടുത്ത 6 മാസത്തിനുള്ളില്‍ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാനാണ് ലക്ഷ്യമെന്ന് റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സൗത്ത്
പ്രസിഡന്റ് പാര്‍വതി രഘുനാഥ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular