Wednesday, April 24, 2024
HomeUncategorizedകണ്ടുപിടിത്തങ്ങളുടെ പുതുലോകവുമായി ഇന്ത്യൻ സ്കൂള്‍ മുലദ 'ക്രിസാലിസ്'

കണ്ടുപിടിത്തങ്ങളുടെ പുതുലോകവുമായി ഇന്ത്യൻ സ്കൂള്‍ മുലദ ‘ക്രിസാലിസ്’

മുലദ: പുതുമയും സര്‍ഗാത്മകതയും ഒരുമിച്ചുചേര്‍ന്ന വേറിട്ട അനുഭവമായി ഇന്ത്യൻ സ്കൂള്‍ മുലദ സംഘടിപ്പിച്ച ക്രിസാലിസ് 2023. 100ല്‍പരം സ്റ്റാളുകളിലായി ഒരുക്കിയ പ്രദര്‍ശനം ഏറെ വിജ്ഞാന പ്രദമായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാദമികവും കലാപരവുമായ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പരിപാടി വേദിയൊരുക്കി. ഒമാനിലെ മിഡിലീസ്റ്റ് കോളജ് ഡീൻ ഡോ. ജി.ആര്‍. കിരണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാനും പ്രശ്‌നപരിഹാരകരാകാനും അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു.

വിദ്യാഭ്യാസത്തില്‍ സര്‍ഗാത്മകതയും നവീകരണവും പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനില്‍കുമാര്‍, എസ്.എം.സി അംഗങ്ങള്‍, മറ്റ് പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുഖ്യാതിഥിയെ എസ്.എം.സി കണ്‍വീനര്‍ എം.ടി. മുസ്തഫ പൂച്ചെണ്ട് നല്‍കി സ്വാഗതംചെയ്തു. പ്രിൻസിപ്പല്‍ പര്‍വീണ്‍ കുമാര്‍ പ്രദര്‍ശനത്തെക്കുറിച്ച്‌ വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ മുഖ്യാതിഥിയുമായി ആശയവിനിമയം നടത്തി. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ എ. അനില്‍കുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രവര്‍ത്തന മാതൃകകള്‍, നിശ്ചല മാതൃകകള്‍, ഭാഷ ഗെയിമുകള്‍, പസിലുകള്‍, വിവിധ സാംസ്കാരിക പൈതൃകങ്ങള്‍, ശാസ്ത്രത്തിലെ നവീനതകള്‍ എന്നിവ സ്റ്റാളുകള്‍ സന്ദര്‍ശിച്ചവര്‍ക്ക് വിസ്മയ കാഴ്ചയായി.

സയൻസ്, സോഷ്യല്‍ സയൻസ്, ഹ്യുമാനിറ്റീസ്, കമ്ബ്യൂട്ടര്‍ സയൻസ്, കിന്റര്‍ഗാര്‍ട്ടൻ, കോമേഴ്‌സ്, പ്രൈമറി സെക്ഷൻ സ്റ്റാളുകള്‍, ഫൈൻ ആര്‍ട്‌സ്, മറ്റ് ഫാക്കല്‍റ്റികള്‍ എന്നിവയുടെ സ്റ്റാളുകള്‍ നല്‍കിയതും ആകര്‍ഷകവും അവിസ്മരണീയവുമായ അനുഭവമായിരുന്നു. എക്സിബിഷൻ കാണാനെത്തിയ 4000 സന്ദര്‍ശകര്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി. പ്ലാനറ്റേറിയം, ചന്ദ്രയാൻ മൂന്ന്, ഗ്ലോബ് തിയറ്ററിലെ ഷേക്സ്പിയര്‍ നാടകങ്ങള്‍, ആര്‍ട്ട് ഗാലറിയിലെ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, മിക്സഡ് മീഡിയ സൃഷ്ടികള്‍ എന്നിവ കാണികളില്‍ വിസ്മയമുളവാക്കി. സൗരയൂഥ കാഴ്ച, ഗണിതശാസ്ത്ര അത്ഭുതങ്ങള്‍, റോബോട്ടിക്, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവ ഏറെ ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റുകള്‍, തെരുവുനാടകങ്ങള്‍, നൃത്തങ്ങള്‍, ഗാനമേള, ഒമാൻ സംസ്കാരത്തെ അവതരിപ്പിക്കുന്ന പ്രത്യേക ഒമാനി സ്റ്റാള്‍ എന്നിവയും പ്രദര്‍ശനത്തിന് മാറ്റുകൂട്ടി.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രോജക്ടുകള്‍ വിശദീകരിക്കാനും സന്ദര്‍ശകരില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയുന്ന ഇന്ററാക്ടിവ് ലേണിങ് സെഷനുകളും എക്സിബിഷനില്‍ ഉണ്ടായിരുന്നു. പ്രദര്‍ശനം വിജയമാക്കിത്തീര്‍ത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular