Thursday, April 25, 2024
HomeGulfഗസ്സ പ്രതിസന്ധി; യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണം - ഒമാൻ വിദേശകാര്യ മന്ത്രി

ഗസ്സ പ്രതിസന്ധി; യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണം – ഒമാൻ വിദേശകാര്യ മന്ത്രി

സ്കത്ത്: ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ബുസൈദി, ഈ യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടു.

ശനിയാഴ്ച റിയാദില്‍ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബദര്‍.

ഫലസ്തീൻജനത ഭയാനകമായ മാനുഷിക യാതനകളാണ് നേരിടുന്നുത്. ഇത് ഹൃദയഭേദകമാണ്.

സ്വയം പ്രതിരോധത്തിന്റെ മറവില്‍ ഗസ്സ മുനമ്ബിനെതിരെ ഇസ്രായേല്‍ നടത്തുന്ന ഈ നിഷ്ഠുരമായ യുദ്ധം തടയുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പരാജയവും നാം ഉയര്‍ത്തിക്കാട്ടണം. കുട്ടികളെയും സ്ത്രീകളെയും പ്രതിരോധമില്ലാത്ത പുരുഷന്മാരെയും കൊന്നൊടുക്കുക, വീടുകള്‍, ആരാധനാലയങ്ങള്‍, സൗകര്യങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവ തകര്‍ക്കുക, സേവനങ്ങള്‍ വെട്ടിക്കുറക്കുക, ജനങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ നഷ്ടപ്പെടുത്തുക എന്നിവയിലൂടെയല്ല സ്വയംപ്രതിരോധം ഉണ്ടാകുന്നത്.

ജനങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവ നിഷേധിക്കുകയും ഗസ്സ മുനമ്ബില്‍ നിയമവിരുദ്ധമായ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഫലസ്തീനുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തെ അപലപിക്കാത്ത ചില സൗഹൃദരാജ്യങ്ങളുടെ നിലപാടുകള്‍ സങ്കടപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകളും സയ്യിദ് ബദര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular