Friday, March 29, 2024
HomeUncategorizedഅല്‍ ഷെരീഫ് ഗ്രൂപ് ബഹ്‌റൈൻ; ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ 21 മുതല്‍ സമാജത്തില്‍

അല്‍ ഷെരീഫ് ഗ്രൂപ് ബഹ്‌റൈൻ; ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ 21 മുതല്‍ സമാജത്തില്‍

നാമ: അല്‍ ഷെരീഫ് ഗ്രൂപ് ബഹ്‌റൈൻ ഇന്റര്‍നാഷനല്‍ ചലഞ്ച് നവംബര്‍ 21 മുതല്‍ 26 വരെ ബഹ്‌റൈൻ കേരളീയ സമാജത്തില്‍ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.

രാധാകൃഷ്ണപിള്ള വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈൻ ബാഡ്മിന്റണ്‍ ആൻഡ് സ്‌ക്വാഷ് ഫെഡറേഷന്റെ (ബി.ബി.എസ്‌.എഫ്) രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ചലഞ്ച് ബാഡ്മിന്റണ്‍ ഏഷ്യ കോണ്‍ഫെഡറേഷന്റെ കീഴില്‍ ലെവല്‍ 3 അംഗീകാരമുള്ളതാണ്.

ലോക റാങ്കിങ്ങില്‍ മികച്ച 50ല്‍പെടുന്ന കളിക്കാരെ പതിവായി ആകര്‍ഷിക്കുന്ന ടൂര്‍ണമെന്റില്‍ ഇതുവരെ, കാനഡ മുതല്‍ അല്‍ജീരിയ വരെയുള്ള 32 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി 250ല്‍ അധികം കളിക്കാര്‍ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കിയതായി സമാജം ഇൻഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ ലോനപ്പൻ അറിയിച്ചു.

യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നെല്ലാം പ്രാതിനിധ്യമുണ്ടാകും. അന്താരാഷ്ട്ര ബാഡ്മിന്റണിലെ ശക്തരായ ചൈനയും ജപ്പാനും പങ്കെടുക്കുന്നു എന്നുള്ളത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പ്രശസ്തനായ സീനിയര്‍ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷൻ അംഗീകൃത റഫറിയും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ഗൗരവ് ഖന്നയാണ് ടൂര്‍ണമെന്റ് റഫറി. നിലവില്‍, പാരാ ബാഡ്മിന്റണ്‍ ടീമിന്റെ ഇന്ത്യൻ ദേശീയ പരിശീലകൻ കൂടിയാണ് ഖന്ന. പുരുഷ സിംഗ്ള്‍സില്‍ ലോക റാങ്കിങ്ങില്‍ യഥാക്രമം 65, 66 സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന, സ്‌പെയിനില്‍നിന്നുള്ള ടോപ് സീഡുകളായ പാബ്ലോ അബിയാൻ, ലൂയിസ് എൻറിക്, മൂന്നാം സീഡിലുള്ള ഇന്ത്യൻ താരവും കാണികളുടെ ഇഷ്ടതാരവുമായ ശങ്കര്‍ സുബ്രഹ്മണ്യൻ, ബഹ്‌റൈൻ ഒന്നാം നമ്ബര്‍ താരം അദ്‌നാൻ ഇബ്രാഹിം തുടങ്ങിയ പ്രമുഖ താരങ്ങള്‍ മാറ്റുരക്കും. വനിത സിംഗ്ള്‍സില്‍ ടോപ് സീഡുകളായി മാളവിക ബൻസോധും സ്വിറ്റ്‌സര്‍ലൻഡില്‍ നിന്നുള്ള ജെനീറ സ്റ്റാഡല്‍മാനും മത്സരത്തിനെത്തും.

മെൻസ് ഡബ്ള്‍സില്‍ ആദ്യമായി ടോപ് സീഡ് ചെയ്യപ്പെട്ടിരിക്കുന്നത് ഐറിഷ് താരങ്ങളായ പോള്‍ റെയ്നോള്‍ഡ്സ്, ജോഷ്വ മാഗി എന്നിവരാണ്. ഇവര്‍ക്ക് പുറമെ ചൈന, അല്‍ജീരിയ, ജപ്പാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നും പ്രഗല്ഭരായ താരങ്ങള്‍ പങ്കെടുക്കും.

വനിത ഡബ്ള്‍സില്‍ ടോപ് സീഡുകള്‍ ബള്‍ഗേറിയയില്‍ നിന്നുള്ള ഗബ്രിയേല സ്‌റ്റോയ്വയും സ്റ്റെഫാനി സ്‌റ്റോയ്വയും ചൈനീസ് ജോടിയായ സീ മെങ് വാങ്, കീ ഉൻ ഡിങ്‌ എന്നിവരുമാണ്. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യൻ കരുത്തന്മാരായ സിക്കി റെഡ്ഡി-സുമീത് റെഡ്ഡി ജോടിയും സതീഷ് കരുണാകരൻ-ആദ്യ വാരിയത്ത് ജോടിയും മാറ്റുരക്കുന്നു. ഇംഗ്ലീഷ് ജോടിയായ ജെന്നിയും ഗ്രിഗറി മെയേഴ്സുമാണ് ഈ വിഭാഗത്തില്‍ ടോപ് സീഡുകള്‍. ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പവിഴദ്വീപിലെ ഏറ്റവും ആകര്‍ഷകമായ ഈ ടൂര്‍ണമെന്റില്‍ പ്രവേശനം സൗജന്യമാണ്.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ട്രഷറര്‍ ആഷ്ലി കുര്യൻ, ഇൻഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ ലോനപ്പൻ, ബാഡ്മിന്റണ്‍ വിങ് കണ്‍വീനര്‍ തൃപ്തി രാജ്, ടൂര്‍ണമെന്റ് ഡയറക്ടര്‍ നൗഷാദ് എം, ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങളായ പ്രശോബ്, അൻവര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular