Thursday, April 25, 2024
HomeKeralaസപ്ലൈകോ: അരിയും മുളകും ഉള്‍പ്പെടെ 13 ഇനങ്ങളുടെ വില കൂട്ടും

സപ്ലൈകോ: അരിയും മുളകും ഉള്‍പ്പെടെ 13 ഇനങ്ങളുടെ വില കൂട്ടും

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നു. ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്.
13 ഇനങ്ങളുടെ വിലയാണ് കൂട്ടുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തി്.

തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, ചെറുപയര്‍, വൻപയര്‍, ഉഴുന്ന്, കടല എന്നിവയുടെ വിലയാണ് കൂട്ടുന്നത്.

ഏഴ് വര്‍ഷത്തിനുശേഷമാണ് സപ്ലൈകോയിലെ വിലവര്‍ധന. വിപണിയില്‍ ഇടപെട്ടതിന്‍റെ പേരില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക 1,525 കോടി രൂപയാണ്. ഒന്നുകില്‍ കുടിശിക നല്‍കുക അല്ലെങ്കില്‍ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ടുവച്ച ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular