Connect with us
Malayali Express

Malayali Express

മുണ്ടാടൻ, പാറേക്കാട്ടിൽ, കൈതയ്ക്കോട്ടിൽ, വട്ടോളി, മാരാംപറമ്പിൽ : സീറോ മലബാർ സഭയിൽ അച്ചടക്കലംഘനം; 5 വൈദികർ പുറത്തേക്ക്

KERALA

മുണ്ടാടൻ, പാറേക്കാട്ടിൽ, കൈതയ്ക്കോട്ടിൽ, വട്ടോളി, മാരാംപറമ്പിൽ : സീറോ മലബാർ സഭയിൽ അച്ചടക്കലംഘനം; 5 വൈദികർ പുറത്തേക്ക്

Published

on

മാത്യു ജോണ്‍

സീറോ-മലബാർ സഭയിൽ വിഭാഗീയത ഉണ്ടാക്കുന്നതിന് നേതൃത്വം കൊടുക്കുന്ന അഞ്ചു വൈദികർ പുറത്തേക്ക്. വത്തിക്കാനിലെ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കാതെ സമൂഹമധ്യത്തിൽ സഭയ്ക്കെതിരേ പ്രചാരണം സംഘടിപ്പിക്കുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്യുന്ന സംഘത്തിനു നേതൃത്വം നൽകുന്നുവെന്നാണ് കുറ്റം. ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ബെന്നി മാറാംപ്പറമ്പിൽ, ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. ജോയ്സ് കൈതയ്ക്കോട്ടിൽ, ഫാ. അഗസ്റ്റിൻ വട്ടോളി തുടങ്ങിയവർക്കെതിരേയാണ് നടപടി. സീറോ മലബാർസഭയുടെ മേജർ ആർച്ച്ബിഷപും എറണാകുളം അങ്കമാലി അതിരൂപത ആർച്ച്ബിഷപുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജ രേഖ നിർ്മാണം ഉൾപ്പെടെയുള്ള കുറ്റവും ചെയ്യുകയും പ്രചാരിപ്പിക്കുകയും ചെയ്തു. റോമിലുള്ള വിശ്വാസ തിരുസംഘത്തിന്‍റെ ശിപാർശയോടെയാണ് നടപടി. ഇതു സംബന്ധിച്ചു വിശദമായി അന്വേഷിച്ചിട്ടാണ് തിരുസംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്. സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്കെതിരേ സസ്പെൻഡ് ചെയ്തിനുശേഷമാണ് പുതിയ നടപടിയും വരുന്നത്. ഇതൊടൊപ്പം കെസിബിസി, സിബിസിഐ റിപ്പോർട്ടും പരിഗണിച്ചിട്ടുണ്ട്.


അച്ചടക്ക ലംഘനത്തിനെതിരെ വാളെടുക്കുകയാണ് ഫ്രാൻസിസ് പാപ്പ. സിറോ മലബാർ സഭയിൽ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന അച്ചടക്ക ലംഘനത്തിനെതിരെ കടുത്ത ശിക്ഷണ നടപടികൾക്ക് പോപ്പ് ഫ്രാൻസിസ് പൗരസ്ത്യ തിരുസംഘത്തിന്‍റെ തലവൻ കർദിനാൾ സാന്ദ്രിയ്ക്ക് നിർദ്ദേശം നൽകിയതിന്‍റെ വെളിച്ചത്തിലാണ് നടപടി വരുന്നത്. ഇന്ത്യയിലെ വത്തിക്കാൻ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ജിംബാറ്റിസ്റ്റ ഡിക്വാട്രോയുടെ റിപ്പോർട്ടിൻമേൽ ആണ് മാർപ്പാപ്പ ദ്രുതഗതിയിൽ നടപടിയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്.മാർപ്പാപ്പയുടെ നടപടികളെ എതിർത്ത് കൊണ്ട് സഭാ വിരുദ്ധ പ്രവർത്തനം നടത്തുന്ന കുറച്ച് വൈദീകർ യോഗം ചേരുകയും മാർപ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് മാധ്യമങ്ങളിൽ പരസ്യമായി പറയുകയും ചെയ്തിരുന്നു.ഇക്കാര്യങ്ങളും മുൻപും ഇക്കൂട്ടർ ചെയ്തു വന്നിരുന്ന അച്ചടക്ക ലംഘനങ്ങളും ഉൾപ്പെട്ട റിപ്പോർട്ടാണ് വത്തിക്കാൻ അപ്പസ്തോലിക് ന്യൂണ്‍ഷോ അതീവഗൗരവം എന്നെഴുതി മാർപ്പാപ്പയ്ക്ക് ഈ-മെയിൽ വഴി അയച്ചത്.

വത്തിക്കാൻ നടപടിക്കെതിരെ വൈദീക പ്രമേയം പാസാക്കിയത് ഏതാനും വൈദികരുടെ കൂർമ്മബുദ്ധിയുടെ ഭാഗമായിട്ടാണെന്നു കണ്ടെത്തിയിട്ടുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത വൈദീകർ പ്രമേയം പാസാക്കി എന്ന തരത്തിൽ ജനത്തെ തെറ്റിദ്ധരിപ്പിച്ച നടപടയിൽ വൈദീകരും അസ്വസ്ഥരാണ്. മാർപ്പാപ്പ ചുമതലകളിൽ നിന്ന് പുറത്താക്കിയ മെത്രാൻ പൊതുചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചതും വത്തിക്കാൻ നടപടിയോടുള്ള വെല്ലുവിളിയായിയാണ് വിലയിരുത്തപ്പെടുന്നത് . വത്തിക്കാന്‍റെ നടപടികളെ അംഗീകരിക്കില്ല എന്ന് പരസ്യമായി പറയുകയും ആ നടപടികളെ വെല്ലുവിളിക്കും തക്കവിധം ചിത്രങ്ങളും പ്രമേയങ്ങളും അവതരിപ്പിക്കുകയും വിശ്വാസസമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധം മാർപ്പാപ്പയുടെ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്യാതാണ് കുറ്റം. ഇന്നലെ കൊച്ചിയിലെ കലൂർ റിന്യൂവൽ സെന്‍ററിൽ പ്രാർഥന യോഗം എന്ന പേരിൽ പ്രതിഷേധയോഗം ചേരുകയും പരസ്യമായി മാർപ്പാപ്പയുടെ ഉത്തരവിനെ ചോദ്യം ചെയ്യുകയും ചെയ്തതും ഗൗരവമായി കാണുകയാണ് സഭ നേതൃത്വം.

കർദിനാളാണ് ബിഷപുമാർക്കെതിരേ നടപടി സ്വീകരിച്ചതെന്ന നിലയിൽ പ്രചാരണം ശക്തമാണ്. എന്നാൽ കർദിനാളിനു അതിനുള്ള അധികാരമില്ല. ഇവിടെ മാർപ്പാപ്പയാണ് നടപടി സ്വീകരിച്ചത്. മാർപ്പാപ്പയുടെ നടപടി ശിരസാ വഹിക്കുന്നുവെന്നു ബിഷപുമാർ മാധ്യമങ്ങളോടും പറഞ്ഞിരുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News