Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 23 ആയി

INDIA

മഹാരാഷ്ട്രയില്‍ മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 23 ആയി

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. കിഴക്കന്‍ മലാഡില്‍ പിംപ്രിപാദ മേഖലയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 70 പേര്‍ക്ക് പരിക്കേറ്റതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കി​ഴ​ക്ക​ന്‍ മ​ലാ​ഡി​ലെ കു​റാ​റി​ല്‍ ന​ഗ​ര​സ​ഭ ജ​ല​സം​ഭ​ര​ണി​യു​ടെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ്​ അ​ഞ്ച്​ കു​ട്ടി​ക​ളും സ്​​ത്രീ​യും ഉ​ള്‍​പ്പെ​ടെ 20 പേ​ര്‍ കഴിഞ്ഞ ദിവസം​ മ​രിച്ചിരുന്നു. അപകട സ്​​ഥ​ല​ത്ത് ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി​യ 50ലേ​റെ പേ​ര്‍ വിവിധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചികിത്സയിലാണ്.

അതേസമയം, ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളുടെയും സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നു​ക​ളുടെയും സര്‍വീസിനെ മ​ഴ ബാ​ധി​ച്ചിട്ടുണ്ട്. കു​ര്‍​ള, ദാ​ദ​ര്‍, സ​യ​ണ്‍, താ​ണെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​ള​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ട്രെയിന്‍ ഗ​താ​ഗ​തം നി​ല​ച്ചു.

Continue Reading

Latest News