Connect with us
Malayali Express

Malayali Express

ഇനി മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനം വാങ്ങാം

BUSINESS

ഇനി മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനം വാങ്ങാം

Published

on

ദുബായ്: ദുബായിയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ദുബായിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങിക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപ സ്ഥാനം പിടിച്ചിരിക്കുന്നത്.

നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കിയതിന് ശേഷം മാത്രമാണ് ഷോപ്പിങ് നടത്താന്‍ സാധിച്ചിരുന്നത്. ഇതിനാണ് ഇതോടെ മാറ്റം വന്നിരിക്കുന്നത്. ദുബായിയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യം കൂടിയാണ്.

ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വിനിമയം നടത്താവുന്ന പതിനാറാമത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. ഇന്ത്യയില്‍ നിന്നും കൂടുതലായി സഞ്ചാരികളെത്തുന്നത് കൊണ്ടാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Continue Reading

Latest News