Connect with us
Malayali Express

Malayali Express

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന “മാർക്കോണി മത്തായി ” ജൂലായ് 11ന്

CINEMA

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന “മാർക്കോണി മത്തായി ” ജൂലായ് 11ന്

Published

on

മക്കൾ ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന” മാർക്കോണി മത്തായി” ജൂലായ് പതിനൊന്നിന് സത്യം എന്റർടെെയ്മെന്റ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.
പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ” മാർക്കോണി മത്തായി ” എന്ന ചിത്രത്തിലാണ് ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
സത്യം സിനിമാസിന്റെ ബാനറിൽ പ്രേമ ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ രാജൻ നായികയാവുന്നു.

നരേൻ,അജു വർഗ്ഗീസ്, സിദ്ധാർത്ഥ് ശിവ,സുധീർ കരമന,ജോയ് മാത്യു,ടിനി ടാേം,ഇടവേള ബാബു,പ്രേം പ്രകാശ്,അലൻസിയാർ,മുകുന്ദൻ,ശശി കലിംഗ,കലാഭവൻ പ്രജോദ്,രമേശ് തിലക്,അനീഷ് ഗോപാൽ,മാമുക്കോയ,കലാഭവൻ പ്രജോദ്,സുർജിത്ത്,കോട്ടയം പ്രദീപ്,സജാദ് ബ്രെെറ്റ്,അനാർക്കലി,ആൽഫി പഞ്ഞിക്കാരൻ മല്ലിക സുകുമാരൻ,ലക്ഷ്മിപ്രിയ, ദേവി അജിത്, സേതുലക്ഷ്മി,റീന ബഷീർ,ദിവ ജോസ്,ലക്ഷ്മി,ശോഭ സിംഗ്,അൽസ ബിത്ത്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സനിൽ കളത്തിൽ,റെജീഷ് മിഥില എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.സജൻ കളത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനിൽ പനച്ചൂരാൻ,ബി കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സാലു കെ ജോർജ്ജ്,മേക്കപ്പ്-രഞ്ജിത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,എഡിറ്റർ-ഷമീർ മുഹമ്മദ്,സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യക്കല-പ്രദീഷ്,സഹസംവിധാനം-ശില്പ അലക്സാണ്ടർ,ധീരജ് ബാലകൃഷ്ൻ,പ്രൊഡക്ഷൻ ഡിസെെനർ-സുധാകരൻ കെ പി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് കാലടി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News