Connect with us
Malayali Express

Malayali Express

പേടിഎം ജൂലൈ ഒന്നു മുതല്‍ പണം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കും

BUSINESS

പേടിഎം ജൂലൈ ഒന്നു മുതല്‍ പണം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കും

Published

on

മുംബൈ: മൊബൈല്‍ വാലറ്റ് ആന്‍ഡ് പേയ്മെന്‍റ്സ് ആപ്പായ പേടിഎം ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നു. മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എം ഡി ആര്‍) പേടിഎം പാസാക്കിയിരുന്നു. ബാങ്കുകളും കാര്‍ഡ് കമ്ബനികളും ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ചാര്‍ജ് ഈടാക്കുമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്‌, ക്രെഡിറ്റ് കാര്‍ഡ് മുഖേന പേയ്മെന്‍റുകള്‍ നടത്തുമ്ബോള്‍ തുകയുടെ ഒരു ശതമാനവും ഡെബിറ്റ് കാര്‍ഡ് വഴി പേയ്മെന്‍റ് നടത്തുമ്പോള്‍ 0.9 ശതമാനവും നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റര്‍ഫേസ് എന്നിവ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ 12 -15 വരെയും തുക ഈടാക്കും.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇത്രയും കാലം പേടിഎം ഇത്തരത്തിലുള്ള ചാര്‍ജുകള്‍ ഒന്നും ഈടാക്കിയിരുന്നില്ല.

Continue Reading

Latest News