Wednesday, April 24, 2024
HomeGulfപിതാവിന്റെയും മകളുടെയും പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്തു

പിതാവിന്റെയും മകളുടെയും പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്തു

റിയാദ്: സൗദിയില്‍ പ്രവാസിമലയാളികളായ പിതാവിന്റെയും മകളുടെയും പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്തു. സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി.

ഷഹ്ദാന്റെ ആദ്യ കഥസമാഹരം ‘നോ മാൻസ് ലാൻഡ്’, മകള്‍ നൈറ ഷഹ്ദാന്റെ ഇംഗ്ലീഷ് കവിതസമാഹാരമായ ‘ട്രീ ഓഫ് ഗ്രോത്’ എന്നീ പുസ്തകങ്ങളാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യദിനത്തില്‍ എഴുത്തുകാരനും ചിത്രകാരനുമായ മുക്താര്‍ ഉദരംപൊയില്‍ പ്രകാശനം ചെയ്തത്.

11 കഥകളടങ്ങുന്ന പുസ്തകമാണ് ‘നോ മാൻസ് ലാൻഡ്’. 10ാം ക്ലാസ് വിദ്യാര്‍ഥിയായ നൈറയുടെ ആദ്യ പുസ്തകമായ ‘ട്രീ ഓഫ് ഗ്രോത്തി’ല്‍ 22 കവിതകളാണ് അടങ്ങിയിട്ടുള്ളത്. എഴുത്തുകാരി എം.എ. ഷഹനാസ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് ഉടമ അനൂജ നായര്‍, സാമൂഹികപ്രവര്‍ത്തക താഹിറ കല്ലുമുറിക്കല്‍, ഹരിതം ബുക്സ് ഉടമ പ്രതാപൻ തായാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിതം ബുക്സ് ആണ് പ്രസാധകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular