Thursday, April 18, 2024
HomeKeralaകോണ്‍സുലാര്‍ ക്യാമ്ബ് 10ന് മികയ്നിസില്‍

കോണ്‍സുലാര്‍ ക്യാമ്ബ് 10ന് മികയ്നിസില്‍

ദോഹ: ഇന്ത്യന്‍ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും സംഘടിപ്പിക്കുന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്ബ് നവംബര്‍ 10ന് നടക്കും.

സല്‍വ റോഡിലെ മികയ്നിസ് ഗ്രാൻഡ് മാളിലാണ് (എക്സിറ്റ് 37) ക്യാമ്ബ് നടക്കുക. പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസി സേവനങ്ങള്‍ക്കും ക്യാമ്ബില്‍ സൗകര്യമുണ്ടായിരിക്കും.

വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്ബ്. രാവിലെ എട്ടു മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും, സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐ.സി.ബി.എഫ് അറിയിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular