Friday, March 29, 2024
HomeKeralaകേരളപ്പിറവി ദിനത്തില്‍ ഇതര ഭാഷകളെ ചേര്‍ത്തുനിര്‍ത്തി വിദ്യാലയം

കേരളപ്പിറവി ദിനത്തില്‍ ഇതര ഭാഷകളെ ചേര്‍ത്തുനിര്‍ത്തി വിദ്യാലയം

തൃക്കരിപ്പൂര്‍: മലയാളം മാതൃഭാഷയല്ലാത്ത അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മക്കളെ ചേര്‍ത്തുപിടിച്ച്‌ വിദ്യാലയത്തില്‍ വേറിട്ട മലയാള വാരാഘോഷ പരിപാടി.

തൃക്കരിപ്പൂര്‍ സെൻറ് പോള്‍സ് എ.യു.പി സ്കൂളിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി പഠിക്കുന്ന 36 കുട്ടികളെ സമ്മാനം നല്‍കി ആദരിച്ചത്.

തമിഴ്നാട്, കര്‍ണാടക, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ മക്കളാണ് ഈ കുട്ടികള്‍. പലരും നന്നായി മലയാളം സംസാരിക്കും. പഠനത്തിലും മിടുക്കരാണ്. മലയാളം- സോഷ്യല്‍ സയൻസ് ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കുട്ടികള്‍ക്ക് പൂക്കള്‍ നല്‍കിയും സമ്മാനങ്ങള്‍ കൈമാറിയുമാണ് അന്തര്‍ സംസ്ഥാന വിദ്യാര്‍ഥികളെ ആദരിച്ചത്. വിദ്യാര്‍ഥികളുടെ മോഹിനിയാട്ടവും കേരളനൃത്തവും ചാര്‍ട്ട് പ്രദര്‍ശനവും നടന്നു. അധ്യാപകര്‍ ചേര്‍ന്ന് ഗാനം ആലപിച്ചു.

കേരളപ്പിറവിദിനാഘോഷം മാനേജര്‍ ഫാ.വിനു കയ്യാനിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മുഖ്യാധ്യാപിക ഷീന ജോര്‍ജ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ടി. നസീര്‍, ജാക്വിലിൻ വിനീത, ലീജ സ്റ്റീഫൻ, നിര്‍മല പോള്‍, കെ.എ. ജെസി, സെല്‍മ എയ്ഞ്ചല്‍, വി.എം. സില്‍ന, കെ. സീത, ടോം പ്രസാദ്, മേഴ്സി കല്ലേൻ, സി.എം. രജിത, ഉണ്ണി ജോര്‍ജ്, എം.വി. ശ്യാമിലി, ജോസ് തങ്കച്ചൻ, എം. അജിതകുമാരി, സി. സുല എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular