Connect with us
Malayali Express

Malayali Express

വിമതർക്ക് തിരിച്ചടി : മാർ ആലഞ്ചേരി വീണ്ടും അധികാരത്തിൽ

KERALA

വിമതർക്ക് തിരിച്ചടി : മാർ ആലഞ്ചേരി വീണ്ടും അധികാരത്തിൽ

Published

on

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയെ വ്യാജരേഖ ചമച്ചും ഭൂമി ഇടപാടും എടുത്തിട്ടു അപമാനിച്ചു ഓടിക്കാൻ കാത്തിരുന്ന വിമത വൈദികർക്കും ബിഷപുമാർക്കും കനത്ത പ്രഹരം. വത്തിക്കാൻ ആലഞ്ചേരിക്ക് പൂർണ പദവിയും അധികാരവും നൽകിയിരിക്കുന്നു. ഇനി സഹായമെത്രാൻമാരും തെറിക്കുമെന്നാണ് അറിയുന്നത്.

കർദിനാൾ ജോർജ് ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപയുടെ പൂർണ ഭരണചുമതല തിരികെ നൽകി. ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പദവി ഒഴിഞ്ഞു. ഭൂമി വിവാദത്തിൻറെ പശ്ചാത്തലത്തിലായിരുന്നു കർദിനാൾ ആലഞ്ചേരിയെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നത്. വിമത വൈദികർക്ക് തിരിച്ചടിയായാണ് വത്തിക്കാൻറെ പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

Continue Reading

Latest News