Connect with us
Malayali Express

Malayali Express

യു​എ​സ് ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ നി​കു​തി വ​ര്‍​ധി​പ്പി​ച്ച​ത് പിൻവലിക്കണം : ട്രം​പ്

INDIA

യു​എ​സ് ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ നി​കു​തി വ​ര്‍​ധി​പ്പി​ച്ച​ത് പിൻവലിക്കണം : ട്രം​പ്

Published

on

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്കു​മേ​ല്‍ ഇ​ന്ത്യ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക​നി​കു​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​ന്ത്യ നി​കു​തി വ​ര്‍​ധി​പ്പി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ജി-20 ​ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി​യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ 29 ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്കാ​ണ് അ​ധി​ക നി​കു​തി ചു​മ​ത്താ​ന്‍ ഇ​ന്ത്യ തീ​രു​മാ​നി​ച്ച​ത്. ബ​ദാം, വാ​ള്‍​ന​ട്ട്, പ​യ​റ് വ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്കാ​ണ് നി​കു​തി വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ഇ​ന്ത്യ​യു​ടെ സ്റ്റീ​ല്‍, അ​ലൂ​മി​നി​യം ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് നി​കു​തി കൂ​ട്ടി​യ അ​മേ​രി​ക്ക​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് ഈ ​തീ​രു​മാ​നം.

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ഇ​ന്ത്യ​യി​ല്‍ എ​ത്തി​യിരിക്കെയാണ് ട്രംപിന്‍റെ ട്വീറ്റ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യും പോംപിയോ കഴിഞ്ഞ ദിവസം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു.

Continue Reading

Latest News