Friday, March 29, 2024
HomeKeralaമേലുകാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

മേലുകാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

കോട്ടയം: കോട്ടയം: കോട്ടയം മേലുകാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

വാഹനത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

മേലുകാവ് – ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

കാറിലുണ്ടായിരുന്നവര്‍ പള്ളിയില്‍ പോയി തിരിച്ചു മുട്ടത്തേക്ക് പോവുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് പിന്നാലെ എത്തിയവര്‍ ആണ് യാത്രക്കാരെ അറിയിച്ചത്.

ഉടൻ പുറത്ത് ഇറങ്ങിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ്‌ എത്തിയാണ് തീ അണച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular