Connect with us
Malayali Express

Malayali Express

അസറ്റ് ഹോംസിന് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ്

BUSINESS

അസറ്റ് ഹോംസിന് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ്

Published

on

കൊച്ചി: കേരളത്തിലെ മുന്‍നിര ബില്‍ഡറായ അസറ്റ് ഹോംസിന്റെ ക്രിസില്‍ റേറ്റിംഗ് ഡിഎ2വില്‍ നിന്ന് ഡിഎ2+ലേയ്ക്ക് ഉയര്‍ത്തി. കേരളത്തിലെ ബില്‍ഡര്‍മാര്‍ക്കു ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗാണിത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്രിസില്‍ റീജിയണല്‍ ഹെഡ് അജയ് കുമാറില്‍ നിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി.യും ഡയറക്ടര്‍ എന്‍. മോഹനനും ഡിഎ2+ റേറ്റിംഗിന്റെ അംഗീകാരപത്രം ഏറ്റുവാങ്ങി.

ക്രിസിലിന്റെ ഈ ഉയര്‍ന്ന റേറ്റിംഗ് ഉന്നത ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരു ഡെവലപ്പറുടെ കഴിവിനെയും 100% നിയമാനുസൃതമായ ഉടമസ്ഥാവകാശം കെമാറുന്നതിനേയുമാണ് സൂചിപ്പിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അജയ് കുമാര്‍ പറഞ്ഞു. അസറ്റ് ഹോംസിന്റെ എല്ലാ മേഖലകളിലുമുള്ള മികച്ച പ്രകടനം കണക്കിലെടുത്താണ് ഈ റേറ്റിംഗ് ഉയര്‍ച്ച നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ശ്രദ്ധേയമായ വിപണനതന്ത്രങ്ങളും പ്രൊഫഷണല്‍ പ്രവര്‍ത്തനശെലിയും ഇക്കാര്യത്തില്‍ നിര്‍ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്കായി പതിനേഴ് വിവിധ തരം സേവനങ്ങള്‍ നല്‍കുന്ന അസറ്റ് ഡിലെറ്റ് ഉള്‍പ്പെടെയുള്ള അതുല്യമായ ഉപഭോക്തൃ സേവനങ്ങളും ഒരു വ്യാഴവട്ടക്കാലത്തിനിടെ മികച്ച ബ്രാന്‍ഡ് ഇക്വിറ്റി നേടാന്‍ അസറ്റ് ഹോംസിനെ സഹായിച്ചിട്ടുണ്ട്. അപ്പാര്‍ട്‌മെന്റുകള്‍ക്ക് 25 വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് ഇന്ത്യയില്‍ ആദ്യം നല്‍കിയ ബില്‍ഡറായ അസറ്റ് ഹോംസിനെ അജയ് കുമാര്‍ അഭിനന്ദിച്ചു.

അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര് സുനില്‍ കുമാറിന് ഈ രംഗത്ത് 25 വര്‍ഷത്തെ അനുഭവസമ്പത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിവില്‍ എന്‍ജിനീയയറിംഗ് ബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളിലെ മാനേജ്‌മെന്റ് പഠനവും സുനില്‍ കുമാറിന്റെ പ്രവര്‍ത്തന മികവിന് അടിസ്ഥാനമേകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂലധനനിക്ഷേപം കുറയ്ക്കുന്നതിനു ലക്ഷ്യമിട്ട് ജോയിന്റ് ലാന്‍ഡ് ഡെവലപ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കെട്ടിട നിര്‍മാണജോലികള്‍ കരാര്‍ നല്‍കാതെ സ്വന്തമായി ചെയ്യുന്നതും അസറ്റ് ഹോംസിന്റെ സവിശേഷതകളാണ്.

ക്രിസില്‍ റേറ്റിംഗ് ഉയര്‍ന്നതില്‍ ഏറെ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. മാനേജ്‌മെന്റിന്റെ കര്‍ശനമായ ഗുണനിലവാര നിഷ്‌കര്‍ഷയും അസറ്റ് ടീമിന്റെ അര്‍പ്പണബോധവുമാണ് റേറ്റിംഗ് ഉയരാന്‍ കാരണമായതെങ്കിലും അസറ്റ് ഉപഭോക്താക്കളുടെ പിന്തുണയാണ് ഏറ്റവും പ്രധാനമായതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ഒരിയ്ക്കല്‍ അസറ്റ് ഹോംസില്‍ നിന്ന് വീടു വാങ്ങിയവരുടെ ശുപാര്‍യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പുതിയ കസ്റ്റമേഴ്‌സ് ഉണ്ടാകുന്നത്. അസറ്റ് ഹോംസിന്റെ ഗുണനിലവാര മികവിനും സമയക്ലിപ്തതയ്ക്കുമുള്ള അംഗീകാരമാണിത്. ഉപഭോക്താക്കളുടെ ഈ പിന്തുണ കണക്കിലെടുത്ത് 2019 ഓഗസ്റ്റ് 30 വരെ അസറ്റ് ഹോംസിന്റെ അപ്പാര്‍ടുമെന്റുകളോ വില്ലകളോ ബുക്കു ചെയ്യുന്നവര്‍ക്ക് 10 വര്‍ഷത്തെ വാറന്റി നല്‍കുമെന്നും സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു. നിര്‍മാണസാമഗ്രികള്‍, നിര്‍മാണ പ്രവര്‍ത്തി എന്നിവ പൂര്‍ണമായും കവര്‍ ചെയ്യുന്നതാണ് ഈ വാറന്റി. ഇനി മുതല്‍ അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തീകരിക്കുന്ന എല്ലാ പദ്ധതികള്‍ക്കും ഈ രംഗത്ത് ഇതാദ്യമായി അവതരിപ്പിക്കപ്പെടുന്ന 10 വര്‍ഷ വാറന്റി നല്‍കുമെന്നും ഓഗസ്റ്റ് 30 വരെ ബുക്കു ചെയ്യുന്നവര്‍ക്ക് ഇത് തീര്‍ത്തും സൗജന്യമായി നല്‍കുമെന്നും സുനില്‍ കുമാര്‍ വിശദീകരിച്ചു.

പന്ത്രണ്ടു വര്‍ഷത്തിനിടെ 58 പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിച്ച് കൈമാറിയ അസറ്റ് ഹോംസിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലായി 27 ഭവന പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.assethomes.in

Continue Reading

Latest News