Connect with us
Malayali Express

Malayali Express

ഐ.സി.ഐ.സി.ഐ. ബാങ്ക് കേരളത്തിലെ ചെറുകിട ഉപഭോക്തൃ വായ്പകളുടേയും മോര്‍ട്ടിഗേജുകളുടേയും വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വര്‍ധനവോടെ 3,100 കോടി രൂപയിലെത്തിക്കും

BUSINESS

ഐ.സി.ഐ.സി.ഐ. ബാങ്ക് കേരളത്തിലെ ചെറുകിട ഉപഭോക്തൃ വായ്പകളുടേയും മോര്‍ട്ടിഗേജുകളുടേയും വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വര്‍ധനവോടെ 3,100 കോടി രൂപയിലെത്തിക്കും

Published

on

$ സംസ്ഥാനത്തെ ഉപഭോക്തൃ വായ്പകളുടെ (വ്യക്തിഗത വായ്പകളും വാഹന വായ്പകളും) വിതരണം 22 ശതമാനം വര്‍ധനവോടെ 2,200 കോടി രൂപയിലെത്തിക്കും
$ മോര്‍ട്ടിഗേജ് വായ്പകളുടെ വിതതരണവും 20 ശതമാനം വര്‍ധനവോടെ 900 കോടി രൂപയിലെത്തും
$ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ വളര്‍ച്ചാ നിരക്ക് ഈ മേഖലയില്‍ ഇരട്ടിയാകും

കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയോടെ 3,100 കോടി രൂപയിലെത്തിക്കുവാന്‍ ലക്ഷ്യമിടുന്നതായി ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രഖ്യാപിച്ചു. ചെറുകിട വായ്പാ മേഖലയിലെ രണ്ടു പ്രധാന വിഭാഗങ്ങളായ ഉപഭോക്തൃ വായ്പകളും മോര്‍ട്ടിഗേജ് വായ്പകളും വന്‍ തോതില്‍ വളര്‍ത്തി ഈ ലക്ഷ്യം നേടാനാണ് ബാങ്ക് ഉദ്ദേശിക്കുത്. വ്യക്തിഗത വായ്പകളും വാഹന വായ്പകളും അടങ്ങിയ ഉപഭോക്തൃ വായ്പകളുടെ വിതരണം 22 ശതമാനത്തോളം ഉയർത്തി 2,200 കോടി രൂപയിലെത്തുമൊണ് പ്രതീക്ഷിക്കുത്. ഇതേ സമയം ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള മോര്‍ട്ടിഗേജുകള്‍ 20 ശതമാനത്തോളം വര്‍ധിച്ച് 900 കോടി രൂപയ്ക്കടുത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ചെറുകിട ഉപഭോക്തൃ വായ്പകളുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണു ദൃശ്യമായതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഐ.സി.ഐ.സി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും മികച്ച വളര്‍ച്ചയാണുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ഉപഭോക്തൃ വായ്പകളുടേയും മോര്‍ട്ടിഗേജുകളുടേയും വിതരണത്തില്‍ വന്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകളാണു തങ്ങള്‍ കാണുതെന്നും ഇത് 20 ശതമാനത്തിനു മേല്‍ വര്‍ധിച്ച് 2020 സാമ്പത്തിക വര്‍ഷത്തില്‍ 3,100 കോടി രൂപയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ വായ്പാ വിഭാഗത്തില്‍ വ്യക്തിഗത വായ്പകളുടേയും അസെക്യൂര്‍ഡ് വിഭാഗത്തില്‍ പെട്ട ബിസിനസ്സ് വായ്പകളുടേയും രംഗത്ത് കേരളത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് ദര്‍ശിക്കുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യാ പിന്‍ബലത്തോടെ തങ്ങള്‍ നല്‍കുന്ന ഇന്‍സ്റ്റാ-പി.എല്‍. എ പദ്ധതിയാണ് വ്യക്തിഗത വായ്പാ രംഗത്തെ തങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുത്. മുന്‍കൂട്ടി അനുമതി ലഭിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനത്തിലൂടെ വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുകയും 15 ലക്ഷം രൂപ വരെ അവരുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കുകയും ചെയ്യു സേവനമാണിത്. സംസ്ഥാനത്തെ വ്യക്തിഗത വായ്പാ വിതരണത്തിന്റെ മുന്നിലൊന്നോളം ഇന്‍സ്റ്റാ-പി.എല്‍. വഴിയാണെും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഹൃസ്വകാല വായ്പകള്‍ക്കാണു താല്‍പ്പര്യം കൂടുതല്‍ പ്രകടിപ്പിക്കുതെുന്നും അവരുടെ ‘ഭാഗത്തു നിന്ന് അസെക്യൂര്‍ഡ് വിഭാഗത്തില്‍ പെട്ട ബിസിനസ്സ് വായ്പകള്‍ക്ക് കൂടുതല്‍ ആവശ്യമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകും വിധം സവിശേഷമായി തയ്യാറാക്കിയ ‘ബിസിനസ്സ് ഇന്‍സ്റ്റാള്‍മെന്റ് വായ്പകള്‍’ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കിങ് സ്വഭാവം, വില്‍പ്പന വരുമാനം, ഭവന-വാഹന വായ്പകളുടെ തിരിച്ചടവ്. ജി.എസ്.ടി. റിട്ടേൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇതിലെ വായ്പകള്‍ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹന വായ്പകള്‍ക്കുള്ള അന്തിമ അനുമതിക്കത്ത് തല്‍ക്ഷണം ലഭ്യമാക്കി തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ശക്തരാക്കുന്ന വിധത്തില്‍ ‘ഇന്‍സ്റ്റാ ഓട്ടോ ലോ’ എ പേരില്‍ മുന്‍കൂട്ടി അനുമതി നല്‍കുന്ന വാഹന വായ്പയും അടുത്തിടെ തങ്ങള്‍ അവതരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴു വര്‍ഷം വരെ കാലാവധിയില്‍ 20 ലക്ഷം രൂപ വരെ ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്കു വായ്പ ലഭിക്കും. നിലവിലെ വാഹന വായ്പാ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനായി മുന്‍കൂട്ടി അനുമതി നല്‍കിയിട്ടുള്ള തല്‍ക്ഷണ ടോപ് അപ് സൗകര്യവും തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട പട്ടണങ്ങളില്‍ ഈ രണ്ടു പദ്ധതികള്‍ക്കും വേണ്ടിയുള്ള ആവശ്യം വന്‍ തോതിലാണു വര്‍ധിച്ചു വരുന്നത്. കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങള്‍ക്കൊപ്പം ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം തുടങ്ങിയ പട്ടണങ്ങളിലെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിലാണു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുതെന്നും അദ്ദേഹം പറഞ്ഞു.

ഭവന വായ്പാ മേഖലയില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) വഴി താങ്ങാനാവുന്ന ‘ഭവനങ്ങളുടെ മേഖലയില്‍ വളര്‍ച്ച ശക്തമാക്കുന്നതിലായിരിക്കും തങ്ങളുടെ പ്രധാന ശ്രദ്ധ. പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം എന്നിവയടക്കമുള്ള ചെറിയ പട്ടണങ്ങളിലേക്കു ബാങ്കിന്റെ പ്രവര്‍ത്തനം വിപുലമാക്കും.

കേരളത്തിലെ മോര്‍ട്ടിഗേജ് വായ്പാ വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തോളം വര്‍ധിച്ച് 900 കോടി രൂപയിലെത്തിക്കാനാണു തങ്ങള്‍ പദ്ധതിയിടുതെന്ന് ബാഗ്ചി കൂട്ടിച്ചേര്‍ത്തു. ഈ വളര്‍ച്ച ശക്തമാക്കുന്നതിനായി താങ്ങാനാവുന്ന ‘ഭവനങ്ങളുടെ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇന്‍സ്റ്റാ ഹോം ലോ കൂടുതല്‍ വ്യാപകമാക്കുക, ‘ഭവന വായ്പകളുടെ ടോപ് അപ് വിപലുമാക്കുക തുടങ്ങിയവയില്‍ അധിഷ്ഠിതമായ തന്ത്രമാവും സ്വീകരിക്കുക. ഒരു കോടി രൂപ വരെ ‘ഭവന വായ്പ ഡിജിറ്റലായി തല്‍ക്ഷണം അംഗീകരിക്കുന്ന ഈ മേഖലയിലെ ആദ്യ പദ്ധതിക്ക് തങ്ങള്‍ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുള്ള തങ്ങളുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ഈ സേവനത്തിന്റെ നേട്ടം ലഭ്യമാണ്.
സ്വയം തൊഴില്‍ മേഖലയിലെ ‘ഭവന വായ്പകള്‍ വര്‍ധിപ്പിക്കുതിന് സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളുടെ വായ്പാ ശേഷി വിലയിരുത്തുതിന് അധികമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നവീനമായ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ജി.എസ്.ടി. റിട്ടേണുകള്‍, ബിസിനസിലെ ഉപഭോക്താക്കളുടെ എണ്ണം, പ്രതിദിന ബിസിനസ്സ് രീതികളും ഇന്‍വോയ്‌സുകളും തുടങ്ങിയവയാണ് അധിക മാനദണ്ഡങ്ങളായി വിലയിരുത്താന്‍ പ്രയോജനപ്പെടുത്തുന്നവയില്‍ ചിലത്.

കേരളത്തിലെ ബാങ്കിന്റെ ശൃംഖലയും ഗ്രാമീണ മേഖലയിലെ നീക്കങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും:

കേരളത്തിലുടനീളം ചെറുകിട മേഖലയ്ക്കായുള്ള വിപുലമായ ശാഖാ ശൃംഖലയാണ് ഐ.സി.ഐ.സി.ഐ. ബാങ്കിനുള്ളത്.

സംസ്ഥാനത്തെ ചെറിയ പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും സേവനം ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബഗ്ചി വ്യക്തമാക്കി. തങ്ങള്‍ക്ക് 316 എ.ടി.എമ്മുകളും 174 ശാഖകളുമാണുള്ളത്. കേരളത്തിലെ ശാഖകളില്‍ 60 ശതമാനവും ചെറു പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ്. സംസ്ഥാനത്തെ വിപുലമായ ഈ ശൃംഖല വലിയ തോതില്‍ ഉപഭോക്താക്കള്‍ക്കു സേവനം നല്‍കാനുള്ള തങ്ങളുടെ പ്രത്യേക ശ്രദ്ധയെയാണു സാക്ഷ്യപ്പെടുത്തുത്.
കേരളത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്നത് തങ്ങളാണ്. 12,900 സ്വാശ്രയ സംഘങ്ങള്‍ക്കായി തങ്ങള്‍ കേരളത്തിലുടനീളമായി വായ്പ നല്‍കുകയും 1.65 ലക്ഷം വനിതകള്‍ക്ക് ഇതിലൂടെ നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. 380 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇങ്ങനെ നല്‍കിയിട്ടുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 2.25 ലക്ഷം വനിതാ ഗുണഭോക്താക്കള്‍ക്കായി ആകെ 550 കോടി രൂപയുടെ വായ്പ നല്‍കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

കേരളത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ പെട്ട വനിതകള്‍ക്ക് ഐ.സി.ഐ.സി.ഐ. അക്കാദമി ഫോര്‍ സ്‌ക്കില്‍സ് വഴി സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുന്നതിലും ഐ.സി.ഐ.സി.ഐ. ഗ്രൂപ്പ് സജീവമാണ്. അക്കാദമിക്ക് കൊച്ചിയിലുള്ള കേന്ദ്രത്തിലൂടെ വനിതാ പരിശീലകര്‍ക്കു മാത്രമാണ് പരിശീലനം നല്‍കുന്നത്. 1400-ല്‍ ഏറെ പേര്‍ക്ക് ഇതു വഴി തൊഴില്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കായി പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷാവസാനത്തോടെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള 1,800 വനിതകള്‍ക്ക് ചെറുകിട വില്‍പനയില്‍ പരിശീലനം നല്‍കാനും അവരെ സ്ഥായിയായ ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ പിന്തുണക്കാനുമാണ് ലക്ഷ്യമിടുന്നത്.

Continue Reading

Latest News