Thursday, March 28, 2024
HomeKeralaസമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസെടുത്തു

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസെടുത്തു

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. കളമശേരി സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിനാണ് കേസെടുത്തത്.
സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലാണ് നടപടി. സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി സാമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

വിദ്വേഷം പ്രചരിപ്പിക്കുക(ഐപിസി 153), രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വൈര്യം വര്‍ധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുക( ഐപിസി 153 എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular