Friday, April 19, 2024
HomeKeralaഅപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണം: കോട്ടയം ജില്ലാ വികസനസമിതി യോഗം

അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണം: കോട്ടയം ജില്ലാ വികസനസമിതി യോഗം

കോട്ടയം: പൊതുസ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ വികസനസമിതിയോഗം.

കഴിഞ്ഞ ദിവസം കളക്ടറേറ്റിന് സമീപമുണ്ടായ അപകടം ഏറെ ഗൗരവത്തോടെ കാണേണ്ടതാണെന്നു വികസനസമിതി വിലയിരുത്തി. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിര്‍മല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം കാമ്ബയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമായി കാണാതെ വകുപ്പുകളും സ്വകാര്യസ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച്‌ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. വാഴൂരിലെ മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ലെന്നും പ്രദേശത്ത് ക്ഷീരകര്‍ഷകര്‍ ഏറെയുള്ളതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.

പൊൻകുന്നം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഫിറ്റ്നസില്ലാത്ത ഒരു കെട്ടിടം പൊളിച്ച്‌ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണവകുപ്പ് വില നിശ്ചയിച്ചാല്‍ ഒരാഴ്ചയ്ക്കകം പൊളിച്ച്‌ മാറ്റാനുള്ള നടപടി സ്വീകരിക്കാനാകുമെന്ന് വിദ്യഭ്യാസ ഉപഡയറക്ടര്‍ യോഗത്തെ അറിയിച്ചു. കരിമ്ബുകയം കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്തതിന്റെ നല്‍കാനുള്ള തുക നല്‍കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു. കുന്നുംഭാഗം ജി.എച്ച്‌.എസ്.എസിന്റെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച്‌ മാറ്റുമ്ബോള്‍ കെട്ടിടങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്പോര്‍ട്സ് ഉപകരണങ്ങള്‍ സുരക്ഷിതമായി മാറ്റണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. അനുയോജ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മറുപടി നല്‍കി.

പായിപ്പാട് അംബേദ്കര്‍ കോളനിയിലേക്കുള്ള റോഡ് നിര്‍മാണം വേഗത്തിലാക്കണമെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു. ചങ്ങനാശേരി എക്സൈസ് കെട്ടിടത്തിന്റെ നിര്‍മാണം ഉടൻ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എക്സൈസ് വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി. ചങ്ങനാശേരിയിലെ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ മാലിന്യവും നീക്കിയതായും നഗരസഭാപരിധിയിലെ മാലിന്യം ഒരാഴ്ചയ്ക്കകം നീക്കുമെന്നും ക്ലീൻ കേരള കമ്ബനി പ്രതിനിധി അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് അട്ടിവളവിലുണ്ടായ അപകടം പരിഗണിച്ച്‌ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പഠനം നടത്താൻ വികസനസമിതിയോഗം നിര്‍ദേശിച്ചു. മേഖലയിലെ അപകടം കുറയ്ക്കുന്നതിന് ആര്‍.ടി.ഒ., എൻ.എച്ച്‌., റോഡുസുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായാണ് പഠനം നടത്തേണ്ടത്.

യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ., എ.ഡി.എം. നിര്‍മല്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular